കെഎസ്ടി ഡ്രൈവേഴ്സ് യൂണിയൻ നേതൃക്യാന്പ്
Monday, September 16, 2019 11:40 PM IST
ചങ്ങനാശേരി: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന നേതൃത്വ ക്യാന്പ് 20, 21 തീയതികളിൽ തിരുവനന്തപുരത്തു നടക്കും. സംസ്ഥാന പ്രസിഡന്റ് വി.എസ്. ശിവകുമാർ എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ സംഘടനാ റിപ്പോർട്ടും മാർഗരേഖയും അവതരിപ്പിക്കും. സംസ്ഥാനത്തെ 102 ഡിപ്പോകളിൽനിന്നായി 270 പ്രതിനിധികൾ പങ്കെടുക്കും.