ഫാ. ബിനോയിയുടെ മോചനം: ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചു
Saturday, September 14, 2019 12:59 AM IST
തിരുവനന്തപുരം: മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന മലയാളി വൈദികൻ ബിനോയ് ജോണിന്റെ മോചനത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.
ജാർഖണ്ഡിൽ സാമൂഹ്യസേവനം നടത്തുന്ന ഫാ. ബിനോയ് ജോണിനെ എട്ടു ദിവസം മുൻപാണ് മത പരിവർത്തനം നടത്താൻ ശ്രമിച്ചു എന്നാരോപിച്ചു ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്. മൗലിക അവകാശങ്ങൾ നിഷേധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.