കെവിൻവധം: പ്രതികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ
കെവിൻവധം: പ്രതികൾക്കെതിരേ ചുമത്തിയ വകുപ്പുകൾ
Friday, August 23, 2019 1:05 AM IST
കോട്ടയം: കെവിൻ വധക്കേസിൽ കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പ​​​​ണ​​​​ത്തി​​​​നുവേ​​​​ണ്ടി​​​​യ​​​​ല്ലാ​​​​തെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി വി​​​​ല​​​​പേ​​​​ശ​​​​ൽ (364-എ), ​​​​കൊ​​​​ല​​​​പാ​​​​ത​​​​കം (302), ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ (506-2) എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി.

ഒ​​​​ന്നും ര​​​​ണ്ടും നാ​​​​ലും പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെതിരേ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​നാ (120-ബി) ​​​​വ​​​​കു​​​​പ്പു പ്ര​​​​കാ​​​​രം കു​​​​റ്റം ചു​​​​മ​​​​ത്തി. ര​​​​ണ്ട്, നാ​​​​ല്, ആ​​​​റ്, ഒ​​​​ന്പ​​​​ത്, 11, 12 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ഭ​​​​വ​​​​ന​​​​ഭേ​​​​ദ​​​​നം (449), നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രു​​​​ത്ത​​​​ൽ (427), ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്ക​​​​ൽ (341) വ​​​​കു​​​​പ്പു​​​​ക​​​​ൾ​ പ്ര​​​​കാ​​​​ര​​​​വും എ​​​​ട്ട്, 12 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ദേ​​​​ഹോ​​​​പ​​​​ദ്ര​​​​വം എ​​​​ല്പി​​​​ക്ക​​​​ൽ (323, 334) വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​വും കു​​​​റ്റം ചു​​​​മ​​​​ത്തി.

ഏ​​​​ഴാം പ്ര​​​​തി​​​ക്കെ​​​​തി​​​​രേ തെ​​​​ളി​​​​വുന​​​​ശി​​​​പ്പി​​​​ക്ക​​​​ലി​​​​നു (201) പ്ര​​​​ത്യേ​​​​കം കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ, കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന (364) വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്ന് എ​​​​ല്ലാ​​​​ പ്ര​​​​തി​​​​ക​​​​ളെ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി. തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണ് നാ​​​​ലു പ്ര​​​​തി​​​​ക​​​​ളെ വെ​​​​റു​​​​തെ വി​​​​ടാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്. ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി വി​​​​ല​​​​പേ​​​​ശ​​​​ൽ (364-എ), ​​​​കൊ​​​​ല​​​​പാ​​​​ത​​​​കം (302) എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​ധ​​​​ശി​​​​ക്ഷ​​​​യോ, ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മോ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കേ​​​​സാ​​​​ണ്.


ജാ​​​​തി​ വി​​​​വേച​​​​ന​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലുള്ള ദു​​​​ര​​​​ഭി​​​​മാ​​​​ന​​​​ക്കൊ​​​​ല​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യകേ​​​​സാ​​​​ണി​​​​തെ​​​​ന്നും വ​​​​ധ​​​​ശി​​​​ക്ഷ വ​​​​രെ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണു ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ സി.​​​​എ​​​​സ്. അ​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന, ഡി​​​​ജി​​​​റ്റ​​​​ൽ, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.