ഐക്യത്തിനായി നിലപാട് എടുക്കണം: ലെയ്റ്റി കൗൺസിൽ
Thursday, May 23, 2019 12:38 AM IST
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസജീവിതത്തെയും സഭാചൈതന്യത്തെയും വെല്ലുവിളിച്ചു നാളുകളായി വിവിധ സഭകൾക്കുള്ളിൽ നിലനിൽക്കുന്ന ചേരിതിരിവിനും ഭിന്നതയ്ക്കും അടിയന്തര അവസാനമുണ്ടാകണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ. ചില ആനുകാലിക സംഭവങ്ങൾ വിശ്വാസിസമൂഹത്തിൽ വലിയ ഇടർച്ചയ്ക്കും സഭാസംവിധാനത്തോടുള്ള അകൽച്ചയ്ക്കും ഇടനൽകിയിരിക്കുന്നതു വൈദികസമൂഹവും സഭാനേതൃത്വങ്ങളും തിരിച്ചറിഞ്ഞ് കെട്ടുറപ്പിനും ഐക്യത്തിനുമായി ഉറച്ചനിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.