എംജി സർവകലാശാല പിജി ക്വോട്ട അപേക്ഷ 22 വരെ
Sunday, May 19, 2019 12:26 AM IST
കോട്ടയം: എംജി വാഴ്സിറ്റി കോളജുകളിൽ ബിരുദാനന്തര ബിരുദ സ്പോർട്സ്, കൾച്ചറൽ, ഭിന്നശേഷി ക്വോട്ടയിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവർ 22നകം ഒാൺലൈൻ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ക്യാപ് മെരിറ്റ് സീറ്റിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നന്പരും പാസ്വേഡും ഉപയോഗിച്ച് നോണ്‍ ക്യാപ് രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തു ക്വോട്ട ഓപ്ഷൻ നൽകണം. ഇതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. നോണ്‍ ക്യാപിൽ രജിസ്റ്റർ ചെയ്യാത്തവരെ പരിഗണിക്കില്ല.
കൾച്ചറൽ, ഭിന്നശേഷി ക്വോട്ട അപേക്ഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന 23, 24 തീയതികളിൽ കോളജുകളിൽ നടക്കും. ഓപ്ഷൻ നൽകിയ ഏതെങ്കിലും ഒരു കോളജിൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കരടു റാങ്ക് ലിസ്റ്റ് 23ന് പ്രസിദ്ധീകരിക്കും. അന്തിമ റാങ്ക് ലിസ്റ്റ് 25ന് ക്യാപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രവേശനം 25, 27 തീയതികളിൽ. 22ന് ശേഷം അപേക്ഷിക്കാൻ സാധിക്കില്ല.