വനിതാ കമ്മീഷൻ രാഷ്ട്രീയം കളിക്കുന്നു: കെ. സുധാകരൻ
Thursday, April 18, 2019 2:27 AM IST
കേളകം: തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പ്രചാരണ പരസ്യത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നാരോപിച്ചു വനിതാ കമ്മീഷന് കേസെടുത്തതു നിയമപരമായി നേരിടുമെന്നും വനിതാകമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ.
എംഎല്‍എയായ പി.കെ. ശശി ഡിവൈഎഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ശശിക്കെതിരേയും ആലത്തൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരേയും യാതൊരു നടപടിയും സ്വീകരിക്കാൻ വനിതാകമ്മീഷൻ തയാറായിട്ടില്ല.
വീഡിയോയിലെ അവള് എന്ന പരാമര്‍ശം ഒരിക്കലും സ്ത്രീവിരുദ്ധമല്ല. കണ്ണൂര്‍ ജില്ലയിൽ ഒരു പ്രാദേശികപ്രയോഗമായി അവള് എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.