തിരുവനന്തപുരം: സംസ്ഥാന കർഷക അവാർഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാർഡ്, ജേതാവ്, ജില്ല/ കൃഷിഭവൻ, സമ്മാനത്തുക, മെഡൽ/ ഫലകം എന്ന ക്രമത്തിൽ:
മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്: ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതി: പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതി തൃശൂർ/പറളം, ചാഴൂർ (അഞ്ച് ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്: ഏറ്റവും മികച്ച കർഷകൻ- ബിജുമോൻ ആന്റണി, കളപ്പുരക്കൽ ഇടുക്കി/പാമ്പാടുംപാറ, (രണ്ട് ലക്ഷം രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
യുവകർഷക- ഏറ്റവും മികച്ച കർഷകൻ (35 വയസിൽ താഴെ): വാണി.വി പാലകുളങ്ങരമഠം, ഡാണപ്പടി, ഹരിപ്പാട് (ഒരു ലക്ഷം രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
യുവകർഷകൻ- ഏറ്റവും മികച്ച കർഷകൻ (35 വയസിൽ താഴെ): ജ്ഞാനശരവണൻ S/o. ജഗദീശൻ രാമപ്പണ്ണെ, മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി (ഒരു ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കേരകേസരി- ഏറ്റവും മികച്ച തെങ്ങ് കർഷകൻ: വേലായുധൻ, നല്ലംപുരയ്ക്കൽ, പൊക്കംതോട്, എടിപ്പുകുളം പാലക്കാട്/ഏലപ്പുള്ളി (രണ്ട് ലക്ഷം രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
ഹരിതമിത്ര- ഏറ്റവും മികച്ച പച്ചക്കറി കർഷകൻ: ശുഭ കേസൻ, ശ്രുതിലയം, കഞ്ഞിക്കുഴി ആലപ്പുഴ/കഞ്ഞിക്കുഴി (1 ലക്ഷംരൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
ഉദ്യാനശ്രേഷ്ഠ- ഏറ്റവും നല്ല പുഷ്പകൃഷി കർഷകൻ: സ്വപ്ന സുലൈമാൻ, ഹാജിറാസ്, സക്കറിയ വാർഡ്സ്, ആലപ്പുഴ (ഒരു ലക്ഷം രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷകജ്യോതി- ഏറ്റവും മികച്ച പട്ടികജാതി/പട്ടികവർഗ കർഷകൻ:എം.മാധവൻ, മണലിക്കൽ, മണലിക്കല, ഏരാത്ത്, അടൂർ പത്തനംതിട്ട/ എരത്തു (ഒരു ലക്ഷം രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കർഷകതിലകം- ഏറ്റവും മികച്ച കർഷക വനിത: ബിൻസി ജെയിംസ്, ചക്കാലക്കൽ, കുമളി, ഇടുക്കി/കുമളി (50,000 രൂപ, സ്വർണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്) ഖദീജ മുഹമ്മദ്, കുളങ്ങാടി, മോഗ്രാൽപുമത്തൂർ (പിഒ) കാസർഗോഡ്.
ശ്രമശക്തി- ഏറ്റവും മികച്ച കർഷക തൊഴിലാളി:മുഹമ്മദ് ഹുസൈൻ, കുന്നലത്ത് ഹൗസ്, വലമ്പൂർ പി.ഒ, അങ്ങാടിപ്പുറം, മലപ്പുറം /അങ്ങാടിപ്പുറം (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).
കൂടുതൽ വിവരങ്ങൾ കൃഷി വകുപ്പിന്റെ വെബ് സൈറ്റിൽ ലഭിക്കും