ബിന്ഹാക്കര് അന്തരിച്ചു
Saturday, April 12, 2025 12:17 AM IST
മാഡ്രിഡ്: റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന് ലിയൊ ബിന്ഹാക്കര് (82) അന്തരിച്ചു. നെതര്‍ലന്‍ഡ്സ്, പോളണ്ട്, സൗദി അറേബ്യ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
1986-89 സീസണില്‍ റയല്‍ മാഡ്രിഡിനെ മൂന്നു തവണ ലാ ലിഗയിലും ഒരു തവണ കോപ്പ ഡെല്‍ റേ കിരീടത്തിലും എത്തിച്ചു. അയാക്സ് ആംസ്റ്റര്‍ഡാമിനെ രണ്ടു തവണ ഡച്ച് ലീഗ് ട്രോഫിയിലും ബിന്ഹാക്കര് എത്തിച്ചിട്ടുണ്ട്.