ലാ​ഹോ​ർ: ഐ​സി​സി 2025 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ് കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും.

ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് ഫൈ​ന​ൽ ബെ​ർ​ത്ത് സ്വ​ന്ത​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ദു​ബാ​യി​ലാ​ണ് കി​രീ​ട പോ​രാ​ട്ടം.

ര​ണ്ടാം സെ​മി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 50 റ​ണ്‍​സി​നു ത​ക​ർ​ത്താ​ണ് കി​വീ​സി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. മൂ​ന്നു സെ​ഞ്ചു​റി പി​റ​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ന്ന​ലെ ലാ​ഹോ​റി​ലെ ഗ​ദ്ദാ​ഫി സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നാ​യി ര​ചി​ൻ ര​വീ​ന്ദ്ര (108), കെ​യ്ൻ വി​ല്യം​സ​ണ്‍ (102) എ​ന്നി​വ​രും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഡേ​വി​ഡ് മി​ല്ല​റും (100 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ 362/6. ദ​ക്ഷി​ണാ​ഫ്രി​ക്ക 50 ഓ​വ​റി​ൽ 312/9. സെ​ഞ്ചു​റി​ക്കൊ​പ്പം ഒ​രു വി​ക്ക​റ്റും ര​ണ്ടു ക്യാ​ച്ചും സ്വ​ന്ത​മാ​ക്കി​യ ര​ചി​ൻ ര​വീ​ന്ദ്ര​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

വി​ല്യം​സ​ണ്‍-​ര​ചി​ൻ

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ന്യൂ​സി​ല​ൻ​ഡി​നു​വേ​ണ്ടി കെ​യ്ൻ വി​ല്യം​സ​ണ്‍ (94 പ​ന്തി​ൽ 102), ര​ചി​ൻ ര​വീ​ന്ദ്ര (101 പ​ന്തി​ൽ 108) എ​ന്നി​വ​ർ സെ​ഞ്ചു​റി നേ​ടി. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 154 പ​ന്തി​ൽ 164 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 33.3 ഓ​വ​റി​ൽ സ്കോ​ർ 212ൽ ​എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഡാ​രെ​ൽ മി​ച്ച​ൽ (37 പ​ന്തി​ൽ 49), ഗ്ലെ​ൻ ഫി​ലി​പ്പ്സ് (27 പ​ന്തി​ൽ 49 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രി​ലൂ​ടെ ന്യൂ​സി​ല​ൻ​ഡ് കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി. ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഒ​രു ടീ​മി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ന്യൂ​സി​ല​ൻ​ഡ് കു​റി​ച്ച 362. ഏ​ക​ദി​ന​ത്തി​ൽ ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ അ​ഞ്ചാം സെ​ഞ്ചു​റി​യാ​ണ്. അ​ഞ്ച് സെ​ഞ്ചു​റി​യും ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റി​ലാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യം.


വി​ല്യം​സ​ണ്‍ @ 19,000

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ കെ​യ്ൻ വി​ല്യം​സ​ണ്‍ 19,000 റ​ണ്‍​സ് തി​ക​ച്ചു. ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ കി​വീ​സ് ബാ​റ്റ​റാ​ണ് വി​ല്യം​സ​ണ്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഇ​ന്നിം​ഗ്സു​ക​ളി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ താ​ര​വു​മാ​യി അ​ദ്ദേ​ഹം.

ബൗ​മ,ഡു​സെ​ൻ, മി​ല്ല​ർ

ന്യൂ​സി​ല​ൻ​ഡ് മു​ന്നോ​ട്ടു​വ​ച്ച 363 റ​ണ്‍​സ് എ​ന്ന പ​ടു​കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​തി​ഞ്ഞ തു​ട​ക്ക​മാ​യി​രു​ന്നു കു​റി​ച്ച​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ തെം​ബ ബൗ​മ​യും (56), വാ​ൻ​ഡ​ർ ഡു​സെ​നും (69) ചേ​ർ​ന്ന് 105 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. എ​ന്നാ​ൽ, പി​ന്നീ​ട് കാ​ര്യ​മാ​യ ച​ല​നം ഉ​ണ്ടാ​ക്കാ​ൻ ഡേ​വി​ഡ് മി​ല്ല​റി​നു (67 പ​ന്തി​ൽ 100*) മാ​ത്ര​മാ​ണു സാ​ധി​ച്ച​ത്.

674 റ​ണ്‍​സ്

ഇ​രു​ടീ​മും ചേ​ർ​ന്ന് 100 ഓ​വ​റി​ൽ കു​റി​ച്ച​ത് 674 റ​ണ്‍​സ്. ന്യൂ​സി​ല​ൻ​ഡും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണി​ത്.