ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ നി​ര്‍​മി​ത അ​ണ​ക്കെ​ട്ടാ​യ തെ​ഹ്രി​യി​ലെ ഒ​ള​പ്പ​ര​പ്പു​ക​ളി​ല്‍ മെ​ഡ​ലു​ക​ള്‍ വാ​രി കേ​ര​ള​ത്തി​ന്‍റെ റോ​വിം​ഗ് ടീം. ​ഇ​ന്ന​ലെ തോ​ണി​യി​റ​ക്കി​യ അ​ഞ്ച് ഫൈ​ന​ലി​ലും കേ​ര​ളം മെ​ഡ​ലു​ക​ള്‍ വാ​രി​ക്കൂ​ട്ടി. ഒ​രു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് റോ​വിം​ഗി​ല്‍ നി​ന്ന് മാ​ത്രം കേ​ര​ളം ഇ​ന്ന​ലെ നേ​ടി​യ​ത്.

വ​നി​ത​ക​ളു​ടെ കോ​സ്ലെ​സ് ഫോ​റി​ലാ​യി​രു​ന്നു സ്വ​ര്‍​ണം നേ​ട്ടം. റോ​സ് മ​റി​യ ജോ​ഷി, കെ.​ബി. വ​ര്‍​ഷ, പി.​ബി. അ​ശ്വ​തി, വി.​എ​സ്. മീ​നാ​ക്ഷി എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് സ്വ​ർ​ണ​ത്തി​ലേ​ക്കു തു​ഴ​യെ​റി​ഞ്ഞ​ത്. 7.33.1 മി​നി​റ്റി​ലാ​ണ് മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

വ​നി​ത​ക​ളു​ടെ ഡ​ബി​ള്‍ സ്‌​ക​ള്‍ ഇ​ന​ത്തി​ലും വ​നി​ത​ക​ളു​ടെ കോ​സ്ലെ​സ് പെ​യ​ര്‍ ഇ​ന​ത്തി​വു​മാ​ണ് വെ​ള്ളി നേ​ട്ടം. ഡ​ബി​ള്‍ സ്‌​ക​ള്ളി​ല്‍ കെ. ​ഗൗ​രി​ന​ന്ദ, സാ​നി​യ ജെ. ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങി​യ ടീം 7.59.8 ​മി​നി​റ്റി​ല്‍ ഫി​നി​ഷ് ചെ​യ്ത​പ്പോ​ള്‍ 8.18.5 മി​നി​റ്റി​ലാ​യി​രു​ന്നു കോ​സ്ലെ​സ് പെ​യ​റി​ല്‍ കേ​ര​ള​ത്തി​ന്‍റെ വെ​ള്ളി നേ​ട്ടം. ബി. ​വി​ജി​ന മോ​ള്‍, അ​ലീ​ന ആ​ന്‍റോ എ​ന്നി​വ​രാ​ണ് പെ​യ​റി​ൽ മ​ത്സ​രി​ച്ച​ത്.

അ​ന്ന ഹെ​ല​ൻ​ഡ ജോ​സ​ഫ്, കെ. ​ഗൗ​രി ന​ന്ദ, സാ​നി​യ ജെ. ​കൃ​ഷ്ണ, അ​ശ്വ​നി കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ മ​ത്സ​രി​ച്ച വ​നി​താ ക്വാ​ഡ് സ്‌​ക​ള്‍​സ് വി​ഭാ​ഗ​ത്തി​ലാ​ണ് വെ​ങ്ക​ലം. കേ​ര​ളം മ​ത്സ​രി​ച്ച മ​റ്റൊ​രു ഫൈ​ന​ല്‍ ഇ​ന​മാ​യ വ​നി​താ വി​ഭാ​ഗം സ്‌​ക​ള്‍​സ് ഡ​ബി​ള്‍​സ് ലൈ​റ്റ് വെ​യ്റ്റ് ഇ​ന​ത്തി​ല്‍ മെ​ഡ​ല്‍ നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു.


ഗോ​വ ദേ​ശീ​യ ഗെ​യിം​സി​ല്‍ റോ​വിം​ഗി​ല്‍ ര​ണ്ട് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും അ​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ളാ​ണ് കേ​ര​ളം നേ​ടി​യ​ത്. ഇ​ത്ത​വ​ണ ഒ​രു സ്വ​ര്‍​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും അ​ട​ക്കം മെ​ഡ​ല്‍ നേ​ട്ടം നാ​ലാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു.

ബീ​ച്ച് വോ​ളി​യി​ല്‍ നി​ല​തെ​റ്റി

ക​ഴി​ഞ്ഞ ദി​വ​സം ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച കേ​ര​ള പു​രു​ഷ, വ​നി​താ ബീ​ച്ച് വോ​ളി​ബോ​ള്‍ ടീം ​സെ​മി കാ​ണാ​തെ പു​റ​ത്താ​യി. ക്വാ​ര്‍​ട്ട​റി​ല്‍ പോ​ണ്ടി​ച്ചേ​രി​യോ​ടാ​യി​രു​ന്നു വ​നി​ത​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: 21-10,21-16. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം ഗോ​വ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു പു​റ​ത്താ​യി, 21-15,21-19.

സൈ​ക്ലിം​ഗ്, ബോ​ക്‌​സിം​ഗ് നി​രാ​ശ

സൈ​ക്ലിം​ഗ് ഇ​ന​മാ​യ വ​നി​ത​ക​ളു​ടെ എ​ലൈ​റ്റ് കീ​റി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ദി​വ്യ ജോ​യ് നാ​ലാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. ആ​ന്‍​ഡ​മാ​ന്‍റെ സെ​ലി​സ്റ്റാ​ന​ക്കാ​ണ് സ്വ​ര്‍​ണം. 92+ വി​ഭാ​ഗം ബോ​ക്സിം​ഗി​ല്‍ മു​ഹ്സി​ന്‍ ക്വാ​ര്‍​ട്ട​റി​ല്‍ പു​റ​ത്താ​യി.