സി​​ഡ്നി: ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​ർ ആ​​റു വി​​ക്ക​​റ്റി​​നു ജ​​യി​​ച്ചു. പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ 3-1നു ​​സ്വ​​ന്ത​​മാ​​ക്കി. അ​​തോ​​ടെ, ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ മോ​​ഹ​​വു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക്, കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി​​യും ന​​ഷ്ട​​മാ​​യി.

ചു​​രു​​ങ്ങി​​യ​​ത് 3-1ന് ​​എ​​ങ്കി​​ലും പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്ക് ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ ക​​ളി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത ല​​ഭി​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. സി​​ഡ്നി ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​ൽ അ​​ര​​ങ്ങേ​​റി​​യ അ​​ഞ്ചാം ടെ​​സ്റ്റ് മൂ​​ന്നാം ദി​​ന​​ത്തി​​ലെ ര​​ണ്ടാം സെ​​ഷ​​നി​​ൽ​​ത്ത​​ന്നെ അ​​വ​​സാ​​നി​​ച്ചു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​നി​​ടെ മൈ​​താ​​നം​​വി​​ട്ട ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ജ​​സ്പ്രീ​​ത് ബും​​റ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ പ​​ന്ത് എ​​റി​​യാ​​ൻ എ​​ത്തി​​യി​​ല്ല. ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ സാ​​ധ്യ​​ത അ​​തോ​​ടെ ഇ​​ല്ലാ​​താ​​യി​​രു​​ന്നു.

10 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഓ​​സീ​​സ്

ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി നീ​​ണ്ട പ​​ത്തു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2014-15ൽ ​​സ്വ​​ന്തം മ​​ണ്ണി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ് ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര​​യോ​​ടെ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​രെ​​ന്ന​​നി​​ല​​യി​​ൽ ഇ​​ത്ത​​വ​​ണ​​ത്തെ പ​​ര​​ന്പ​​ര 2-2 സ​​മ​​നി​​ല​​യി​​ൽ ആ​​ക്കി​​യാ​​ൽ​​പോ​​ലും ഇ​​ന്ത്യ​​ക്കു ട്രോ​​ഫി കൈ​​വ​​ശം​​വ​​യ്ക്കാ​​മാ​​യി​​രു​​ന്നു. സി​​ഡ്നി ടെ​​സ്റ്റി​​ൽ ആ​​റു വി​​ക്ക​​റ്റ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ ആ ​​സാ​​ധ്യ​​തയും കൈ​​വി​​ട്ടു.

പെ​​ർ​​ത്ത് ടെ​​സ്റ്റ് ജ​​യി​​ച്ചാ​​യി​​രു​​ന്നു ഇ​​ന്ത്യ ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി പോ​​രാ​​ട്ടം ഇ​​ത്ത​​വ​​ണ ആ​​രം​​ഭി​​ച്ച​​ത്. ആ ​​മി​​ക​​വ് പി​​ന്നീ​​ടു തു​​ട​​രാ​​ൻ ടീം ​​ഇ​​ന്ത്യ​​ക്കു സാ​​ധി​​ച്ചി​​ല്ല.

എ​​ല്ലാം വേ​​ഗം അ​​വ​​സാ​​നി​​ച്ചു

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ നാ​​ലു റ​​ണ്‍​സ് ലീ​​ഡ് നേ​​ടി​​യ ഇ​​ന്ത്യ, ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 141 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. എ​​ട്ടു റ​​ണ്‍​സു​​മാ​​യി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ആ​​റു റ​​ണ്‍​സു​​മാ​​യി വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ.

ജ​​ഡേ​​ജ 13ലും ​​വാ​​ഷിം​​ഗ്ട​​ണ്‍ 12ലും ​​പു​​റ​​ത്താ​​യി. പു​​റ​​ത്തി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു ര​​ണ്ടാം ദി​​നം എ​​ട്ട് ഓ​​വ​​ർ മാ​​ത്ര​​മെ​​റി​​ഞ്ഞ​​ശേ​​ഷം മൈ​​താ​​നം​​വി​​ട്ട ക്യാ​​പ്റ്റ​​ൻ ജ​​സ്പ്രീ​​ത് ബും​​റ ബാ​​റ്റു​​മാ​​യി ക്രീ​​സി​​ലെ​​ത്തി. എ​​ന്നാ​​ൽ, മൂ​​ന്നു പ​​ന്ത് നേ​​രി​​ട്ട ബും​​റ​​യ്ക്ക് അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 39.5 ഓ​​വ​​റി​​ൽ 157 റ​​ണ്‍​സി​​ന് ഇ​​ന്ത്യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചു. സ്കോ​​ട്ട് ബോ​​ല​​ണ്ട് ഓ​​സീ​​സി​​നു​​വേ​​ണ്ടി ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 10 വി​​ക്ക​​റ്റ് നേ​​ടി​​യ ബോ​​ല​​ണ്ടാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.


ബും​​റ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ

162 റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ജ​​യ ല​​ക്ഷ്യം. ബും​​റ പ​​ന്ത് എ​​റി​​യാ​​ൻ എ​​ത്താ​​തി​​രു​​ന്ന​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ മാ​​ന​​സി​​ക മു​​ൻ​​തൂ​​ക്കം നേ​​ടി. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഓ​​സ്ട്രേ​​ലി​​യ ഭ​​യ​​പ്പെ​​ട്ട ഏ​​ക ക​​ളി​​ക്കാ​​ര​​നാ​​ണ് 32 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബും​​റ.

ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ന്ന​​തി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. സാം ​​കോ​​ണ്‍​സ്റ്റാ​​സ് (22), മാ​​ർ​​നസ് ല​​ബൂ​​ഷെ​​യ്ൻ (6), സ്റ്റീ​​വ് സ്മി​​ത്ത് (4) എ​​ന്നി​​വ​​രെ പ്ര​​സി​​ദ്ധ് പു​​റ​​ത്താ​​ക്കി​​യ​​പ്പോ​​ൾ ഓ​​സീ​​സ് സ്കോ​​ർ 10 ഓ​​വ​​റി​​ൽ 58/3. ജ​​സ്പ്രീ​​ത് ബും​​റ​​കൂ​​ടി ഇ​​ന്ത്യ​​ൻ ബൗ​​ളിം​​ഗി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്ന് ആ​​രാ​​ധ​​ക​​ർ പ്ര​​തീ​​ക്ഷി​​ച്ചു​​പോ​​യ നി​​മി​​ഷം. ട്രാ​​വി​​സ് ഹെ​​ഡും (34 നോ​​ട്ടൗ​​ട്ട്), ബ്യൂ ​​വെ​​ബ്സ്റ്റ​​റും (39 നോ​​ട്ടൗ​​ട്ട്) കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ ഓ​​സ്ട്രേ​​ലി​​യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.

03

സി​​ഡ്നി ടെ​​സ്റ്റി​​ൽ മ​​ത്സ​​രം ന​​ട​​ന്ന​​ത് 1141 പ​​ന്തു​​ക​​ൾ മാ​​ത്രം. 1888നു​​ശേ​​ഷം സി​​ഡ്നി​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ ടെ​​സ്റ്റു​​ക​​ളി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ അ​​വ​​സാ​​നി​​ച്ച മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​ര​​മാ​​ണി​​ത്. 673 പ​​ന്തു​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ നേ​​രി​​ട്ട​​ത്. സി​​ഡ്നി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​താ​​ണി​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 185
ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 181

ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: ജ​​യ്സ്വാ​​ൾ ബി ​​ബോ​​ല​​ണ്ട് 22, രാ​​ഹു​​ൽ ബി ​​ബോ​​ല​​ണ്ട് 13, ഗി​​ൽ സി ​​കാ​​രെ ബി ​​വെ​​ബ്സ്റ്റ​​ർ 13, കോ​​ഹ്‌​ലി ​സി ​സ്മി​​ത്ത് ബി ​​ബോ​​ല​​ണ്ട് 6, പ​​ന്ത് സി ​​കാ​​രെ ബി ​​ക​​മ്മി​​ൻ​​സ് 61, ജ​​ഡേ​​ജ സി ​​കാ​​രെ ബി ​​ക​​മ്മി​​ൻ​​സ് 13, നി​​തീ​​ഷ് സി ​​ക​​മ്മി​​ൻ​​സ് ബി ​​ബോ​​ല​​ണ്ട് 4, വാ​​ഷിം​​ഗ്ട​​ണ്‍ ബി ​​ക​​മ്മി​​ൻ​​സ് 12, സി​​റാ​​ജ് സി ​​ഖ്വാ​​ജ ബി ​​ബോ​​ല​​ണ്ട് 4, ബും​​റ ബി ​​ബോ​​ല​​ണ്ട് 0, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ നോ​​ട്ടൗ​​ട്ട് 1, എ​​ക്സ്ട്രാ​​സ് 8, ആ​​കെ 157 (39.5).

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-42, 2-47, 3-59, 4-78, 5-124, 6-129, 7-147, 8-156, 9-156, 10-157.
ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 4-0-36-0, ക​​മ്മി​​ൻ​​സ് 15-4-44-3, ബോ​​ല​​ണ്ട് 16.5-5-45-6, വെ​​ബ്സ്റ്റ​​ർ 4-1-24-1.
ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: കോ​​ണ്‍​സ്റ്റാ​​സ് സി ​​വാ​​ഷിം​​ഗ്ട​​ണ്‍ ബി ​​പ്ര​​സി​​ദ്ധ് 22, ഖ്വാ​​ജ സി ​​പ​​ന്ത് ബി ​​സി​​റാ​​ജ് 41, ല​​ബൂ​​ഷെ​​യ്ൻ സി ​​ജ​​യ്സ്വാ​​ൾ ബി ​​പ്ര​​സി​​ദ്ധ് 6, സ്മി​​ത്ത് സി ​​ജ​​യ്സ്വാ​​ൾ ബി ​​പ്ര​​സി​​ദ്ധ് 4, ഹെ​​ഡ് നോ​​ട്ടൗ​​ട്ട് 34, വെ​​ബ്സ്റ്റ​​ർ നോ​​ട്ടൗ​​ട്ട് 39, എ​​ക്സ്ട്രാ​​സ് 16, ആ​​കെ 162/4 (27)
വി​​ക്ക​​റ്റ് വീ​​ഴ്ച: 1-39, 2-52, 3-58, 4-104.

ബൗ​​ളിം​​ഗ്: സി​​റാ​​ജ് 12-1-69-1, പ്ര​​സി​​ദ്ധ് 12-0-65-3, നി​​തീ​​ഷ് 2-0-10-0, വാ​​ഷിം​​ഗ്ട​​ണ്‍ 1-0-11-0.