ഞാ​​ൻ ഒ​​രു ആ​​ണ്‍​കു​​ട്ടി​​യെ ക​​ണ്ടു; അ​​തെ, എ​​നി​​ക്ക് അ​​വ​​നെ അ​​ങ്ങ​​നെ വി​​ളി​​ക്കാം. കാ​​ര​​ണം, 2000ൽ ​​ഞാ​​ൻ ആ​​ദ്യ​​മാ​​യി ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് കി​​രീ​​ടം നേ​​ടി​​യ​​പ്പോ​​ൾ അ​​വ​​ൻ ജ​​നി​​ച്ചി​​ട്ടി​​ല്ല. ഡി. ​​ഗു​​കേ​​ഷ്, പ്രാ​​യം വെ​​റും 18, ഇ​​പ്പോ​​ഴി​​താ 18-ാമ​​ത്തെ ലോ​​ക ചാ​​ന്പ്യ​​നാ​​യി​​രി​​ക്കു​​ന്നു അ​​വ​​ൻ. ഭാ​​വി ചെ​​സി​​ന് ഒ​​രു മു​​ഖ​​മു​​ണ്ടെ​​ങ്കി​​ൽ, അ​​ത് അ​​വ​​ന്‍റെ മു​​ഖം​​പ്പോ​​ലെ ത​​ന്നെ കാ​​ണ​​പ്പെ​​ടും.

ശാ​​ന്ത​​ൻ, കൃ​​ത്യ​​ത​​യും ആ​​ത്മ​​വി​​ശ്വാ​​സ​​വും ഉ​​ള്ള​​വ​​ൻ- ഒ​​രു ദേ​​ശീ​​യ മാ​​ധ്യ​​മ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ചെ​​സ് ഇ​​തി​​ഹാ​​സം വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് കു​​റി​​ച്ചു. പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഡി. ​​ഗു​​കേ​​ഷ് ഫി​​ഡെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു​​ശേ​​ഷം ആ​​ന​​ന്ദ് എ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ത്.

2023 ഫി​​ഡെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നാ​​യി​​രു​​ന്ന ചൈ​​ന​​യു​​ടെ ഡി​​ങ് ലി​​റ​​നെ 6.5-7.5നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഗു​​കേ​​ഷ് വി​​ജ​​യ​​ശ്രീ​​ലാ​​ളി​​ത​​നാ​​യ​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ അ​​വ​​സാ​​ന റൗ​​ണ്ടാ​​യ 14-ാം ഗെ​​യി​​മി​​ൽ ജ​​യി​​ച്ച​​തോ​​ടെ ഗു​​കേ​​ഷ് ലോ​​ക ചാ​​ന്പ്യ​​ൻ പ​​ട്ട​​ത്തി​​ലെ​​ത്തി.

ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​രം എ​​ന്ന ച​​രി​​ത്ര​​വും പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഗു​​കേ​​ഷ് സ്വ​​ന്ത​​മാ​​ക്കി. 2026ലെ ​​ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​വ​​രെ ഇ​​നി ലോ​​ക ചെ​​സ് രാ​​ജാ​​വ് ഗു​​കേ​​ഷാ​​യി​​രി​​ക്കും.

2026ൽ ​​കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് ജ​​യി​​ച്ച് എ​​ത്തു​​ന്ന ആ​​ൾ​​ക്കു മു​​ന്നി​​ൽ കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നാ​​യി ഗു​​കേ​​ഷ് ഇ​​റ​​ങ്ങും. 2024 കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 14ൽ ​​ഒ​​ന്പ​​ത് പോ​​യി​​ന്‍റ് നേ​​ടി​​യാ​​യി​​രു​​ന്നു ഗു​​കേ​​ഷ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്.

പ്രാ​​യ​​ത്തി​​ലും ഒ​​ന്നാ​​മ​​ൻ

18 വ​​ർ​​ഷ​​വും ആ​​റു മാ​​സ​​വും 14 ദി​​ന​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ഴാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്നെ​​ത്തി ചെ​​ന്നൈ​​യി​​ൽ താ​​മ​​സ​​മാ​​ക്കി​​യ ഡി. ​​ഗു​​കേ​​ഷ് ഫി​​ഡെ ലോ​​ക ചാ​​ന്പ്യ​​ൻ പ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. 22 വ​​ർ​​ഷ​​വും 210 ദി​​ന​​വും പ്രാ​​യ​​മു​​ള്ള​​പ്പോ​​ൾ ലോ​​ക ചാ​​ന്പ്യ​​നാ​​യ റ​​ഷ്യ​​ക്കാ​​ര​​ൻ ഗാ​​രി കാ​​സ്പ​​റോ​​വി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ ത​​ക​​ർ​​ന്നു.

1985ൽ ​​അ​​ന​​റ്റോ​​ളി കാ​​ർ​​പോ​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കാ​​സ്പ​​റോ​​സ് 22-ാം വ​​യ​​സി​​ൽ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 39 വ​​ർ​​ഷം കാ​​സ്പ​​റോ​​വി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ഗു​​കേ​​ഷ് ത​​ക​​ർ​​ത്ത​​തെ​​ന്നു ചു​​രു​​ക്കം.

2013ൽ ​​ഇ​​ന്ത്യ​​യു​​ടെ വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദി​​നെ കീ​​ഴ​​ട​​ക്കി ലോ​​ക ചാ​​ന്പ്യ​​നാ​​യ നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​നാ​​ണ് പ്രാ​​യം കു​​റ​​ഞ്ഞ​​തി​​ന്‍റെ പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാ​​മ​​ത്. ആ​​ന​​ന്ദി​​നെ 3-5ന് ​​അ​​ന്നു ത​​ക​​ർ​​ത്ത​​പ്പോ​​ൾ കാ​​ൾ​​സ​​ന്‍റെ പ്രാ​​യം 22 വ​​ർ​​ഷ​​വും 357 ദി​​ന​​വു​​മാ​​യി​​രു​​ന്നു.

ഗു​​കേ​​ഷി​​ന് ₹ 5 കോ​​ടി പാരിതോഷികം

ചെ​​ന്നൈ: ഫി​​ഡെ 2024 ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ജ​​യി​​ച്ച ഡി. ​​ഗു​​കേ​​ഷി​​ന് ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ അ​​ഞ്ചു കോ​​ടി രൂ​​പ​​യു​​ടെ പാ​​രി​​തോ​​ഷി​​കം പ്ര​​ഖ്യാ​​പി​​ച്ചു. ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 18-ാം ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നാ​​യി, ലോ​​ക ചാ​​ന്പ്യ​​നാ​​കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന ച​​രി​​ത്ര​​വും പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഗു​​കേ​​ഷ് കു​​റി​​ച്ചു.

അ​​തു​​ക്കും മേ​​ലെ മാ​​ഗ്ന​​സ്



ഫി​​ഡെ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ രീ​​തി​​ക​​ളോ​​ടു​​ള്ള അ​​പ്രീ​​തി​​യാ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​നി​​ന്നു​​ വി​​ട്ടുനി​​ൽ​​ക്കു​​ന്ന സൂ​​പ്പ​​ർ താ​​ര​​മാ​​ണ് നോ​​ർ​​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ൾ​​സ​​ൻ. നി​​ല​​വി​​ലെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ. ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ജ​​യി​​ച്ച​​തി​​നാ​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ൻ ഞാ​​നാ​​ണെ​​ന്ന വി​​ചാ​​രം എ​​നി​​ക്കി​​ല്ല. അ​​ത് മാ​​ഗ്ന​​സ് കാ​​ൾ​​സ​​ൻ​​ത​​ന്നെ​​യാ​​ണ്.

മാ​​ഗ്ന​​സി​​ന്‍റെ നേ​​ട്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം എ​​ത്തു​​ക​​യാ​​ണ് എ​​ന്‍റെ ആ​​ഗ്ര​​ഹം- ലോ​​ക ചാ​​ന്പ്യ​​നാ​​യ ശേ​​ഷം ഗു​​കേ​​ഷി​​ന്‍റെ വാ​​ക്കു​​ക​​ൾ ഇ​​താ​​യി​​രു​​ന്നു.

കാ​​ര​​ണം, ഗു​​കേ​​ഷി​​ന് അ​​റി​​യാം ഫി​​ഡെ ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യെ​​ങ്കി​​ലും അ​​തി​​നും മു​​ക​​ളി​​ലാ​​യി ചെ​​സ് ലോ​​ക​​ത്ത് കാ​​ൾ​​സ​​ൻ എ​​ന്നൊ​​രു ക​​ളി​​ക്കാ​​രൻ ഉ​​ണ്ടെ​​ന്ന​​ത്.

2831 റേ​​റ്റിം​​ഗു​​മാ​​യി കാ​​ൾ​​സ​​നാ​​ണ് നി​​ല​​വി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ. 2013 മു​​ത​​ൽ 2021വ​​രെ​​യു​​ള്ള അ​​ഞ്ചു ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും കാ​​ൾ​​സ​​നെ വെ​​ല്ലാ​​ൻ ആ​​ളി​​ല്ലാ​​യി​​രു​​ന്നു. 2023ൽ ​​ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ട പോ​​രാ​​ട്ട​​ത്തി​​ൽ​​നി​​ന്നു പി​ന്മാ​​റു​​ന്ന​​താ​​യി കാ​​ൾ​​സ​​ൻ വ്യ​​ക്ത​​മാ​​ക്കി.

അ​​തോ​​ടെ​​യാ​​ണ് 2022 കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ ഡി​​ങ് ലി​​റ​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​വേ​​ദി​​യി​​ലേ​​ക്ക് എ​​ത്തി​​യ​​തു​​പോ​​ലും. റ​​ഷ്യ​​യു​​ടെ കാ​​ൻ​​ഡി​​ഡേ​​റ്റ് ചാ​​ന്പ്യ​​നാ​​യി​​രു​​ന്ന ഇ​​യാ​​ൻ നി​​പ്പോം​​നി​​ഷി​​യെ കീ​​ഴ​​ട​​ക്കി ലി​​റ​​ൻ ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി.

മാ​​ഗ്ന​​സ് വ​​രി​​ല്ല

2026 ഫി​​ഡെ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ട​​ത്തി​​ൽ ഡി. ​​ഗു​​കേ​​ഷി​​ന്‍റെ കി​​രീ​​ട​​ത്തി​​നു വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്താ​​ൻ കാ​​ൾ​​സ​​ൻ വ​​രു​​മോ എ​​ന്ന​​താ​​ണ് ചെ​​സ് പ്രേ​​മി​​ക​​ളു​​ടെ കാ​​ത്തി​​രി​​പ്പ്. കാ​​ൾ​​സ​​നോ​​ട് പോ​​രാ​​ടു​​ക​​യാ​​ണ് ത​​ന്‍റെ സ്വ​​പ്ന​​മെ​​ന്ന് ഗു​​കേ​​ഷും വ്യ​​ക്ത​​മാ​​ക്കി.

എ​​ന്നാ​​ൽ, ലോ​​ക ചാ​​ന്പ്യ​​നാ​​യ ഗു​​കേ​​ഷി​​ന് ആ​​ശം​​സ അ​​റി​​യി​​ച്ച​​ശേ​​ഷം ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വേ​​ദി​​യി​​ലേ​​ക്ക് വ​​രി​​ല്ല എ​​ന്നു തീ​​ർ​​ത്തു പ​​റ​​ഞ്ഞു കാ​​ൾ​​സ​​ൻ.

‘ലി​​റ​​ൻ തോ​​റ്റു കൊ​​ടു​​ത്തു’

ഫി​​ഡെ 2024 ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ ഡി​​ങ് ലി​​റ​​ൻ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷി​​നു മു​​ന്നി​​ൽ തോ​​റ്റു​​കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന് ആ​​രോ​​പി​​ച്ച് ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് റ​​ഷ്യ പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​ഡ്രി ഫി​​ല​​റ്റോ​​വ് രം​​ഗ​​ത്ത്.

ലി​​റ​​ന്‍റെ തോ​​ൽ​​വി​​യി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും ഫി​​ല​​റ്റോ​​വ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​ഫ​​ഷ​​ണ​​ൽ താ​​ര​​ങ്ങ​​ളെ​​യും ചെ​​സ് ആ​​രാ​​ധ​​ക​​രെ​​യും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന മ​​ണ്ട​​ത്ത​​രം ന​​ട​​ത്തി ഡി​​ങ് ലി​​റ​​ൻ തോ​​ൽ​​വിക്കു വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.

22-ാം വ​​യ​​സി​​ൽ ലോ​​ക ചാ​​ന്പ്യ​​നാ​​യ റ​​ഷ്യ​​ക്കാ​​ര​​ൻ ഗാ​​രി കാ​​സ്പ​​റോ​​വി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത്, ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ലോ​​ക ചാ​​ന്പ്യ​​ൻ എ​​ന്ന ച​​രി​​ത്രം പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ഗു​​കേ​​ഷ് കു​​റി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് റ​​ഷ്യ​​ൻ ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ രം​​ഗ​​ത്ത് എ​​ത്തി​​യ​​ത്. 55-ാം നീ​​ക്ക​​ത്തി​​ൽ മ​​ണ്ട​​ത്ത​​രം കാ​​ണി​​ച്ച ഡി​​ങ് ലി​​റ​​നെ, അ​​തു​​മു​​ത​​ലാ​​ക്കി ഗു​​കേ​​ഷ് കീ​​ഴ​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. 11-ാം റൗ​​ണ്ടി​​ൽ ഗു​​കേ​​ഷ് ജ​​യി​​ച്ച​​തും ലി​​റ​​ന്‍റെ മ​​ണ്ട​​ത്ത​​രം മു​​ത​​ലെ​​ടു​​ത്താ​​യി​​രു​​ന്നു.
55. Rf2 Rxf2 (ചിത്രത്തിൽ)
56. Kxf2 Bd5
57. Bxd5 Kxd5
58. Ke3 Ke5
(55 മുതൽ മത്സരം അവസാനിക്കുന്നതുവരെയുള്ള നീക്കങ്ങൾ)