മനുഷ്, ദിയ ജേതാക്കൾ
Saturday, December 14, 2024 1:17 AM IST
തിരുവനന്തപുരം: യുടിടി ദേശീയ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ മനുഷ് ഷായും ദിയ ചിത്താലെയും ജേതാക്കളായി.
പുരുഷ സിംഗിൾസ് ഫൈനലിൽ അങ്കുർ ഭട്ടാചാര്യയയെ 4-2ന് മനുഷ് കീഴടക്കി. വനിതാ ഫൈനലിൽ ദിയ 4-1ന് സ്വസ്തിക ഘോഷിനെ തോൽപ്പിച്ചു.
അണ്ടർ 17 വനിതാ സിംഗിൾസ് ജേതാവായ സിൻഡ്രെല ദാസ് അണ്ടർ 19 വിഭാഗത്തിലും സ്വർണത്തിൽ മുത്തമിട്ട് ഇരട്ടനേട്ടമാഘോഷിച്ചു.