മുംബൈ ഫൈനലിൽ
Saturday, December 14, 2024 1:17 AM IST
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും.
ഡൽഹിയെ ഏഴു വിക്കറ്റിനു കീഴടക്കിയാണ് മധ്യപ്രദേശ് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: ഡൽഹി 20 ഓവറിൽ 146/5. മധ്യപ്രദേശ് 15.4 ഓവറിൽ 152/3. 66 റണ്‍സുമായി പുറത്താകാതെനിന്ന മധ്യപ്രദേശിന്റെ രജത് പാട്ടിദാറാണ് പ്ലെയർ ഓഫ് ദ മാച്ച്.
56 പന്തിൽ 98 റണ്‍സ് അടിച്ചുകൂട്ടിയ അജിങ്ക്യ രഹാനെയാണ് ബറോഡയ്ക്കെതിരേ മുംബൈയെ ജയത്തിലെത്തിച്ചത്. ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. സ്കോർ: ബറോഡ 20 ഓവറിൽ 158/7. മുംബൈ 17.2 ഓവറിൽ 164/7. രഹാനെയാണ് പ്ലെയർ ഓഫ് ദ മാച്ച്.