സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഒ​ന്നാമത്
സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഒ​ന്നാമത്
Wednesday, September 25, 2024 11:52 PM IST
മ​ഞ്ചേ​രി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ക​ണ്ണൂ​രി​ന്‍റെ പോ​രാ​ളി​ക​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്ത്. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മ​ല​പ്പു​റം എ​ഫ്സിയെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തേ​ക്കു കു​തി​ച്ച​ത്.

ജ​യി​ച്ചാ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്താം എ​ന്ന നി​ല​യി​ലാ​ണ് മ​ല​പ്പു​റം എ​ഫ്സി​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ഫ്സി​യും നാ​ലാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​നാ​യി ക​ള​ത്തി​ലെ​ത്തി​യ​ത്. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞ കാ​ണി​ക​ളു​ടെ ആ​വേശം ഏ​റ്റു​വാ​ങ്ങി​യ മ​ല​പ്പു​റം ടീ​മി​നെ 13-ാം മി​നി​റ്റി​ൽ ഞെ​ട്ടി​ച്ച് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഗോ​ൾ സ്കോ​ർ ചെ​യ്തു.

സാ​ൻ​ഡി​നെ​റോ അ​ഡ്രി​യാ​ൻ കോ​ർ​പ​യാ​യി​രു​ന്നു ക​ണ്ണൂ​രി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 39-ാം മി​നി​റ്റി​ൽ ഗോ​മ​സ് എ​സി​യ​ർ ക​ണ്ണൂ​ർ വ​രി​യേ​ഴ്സി​ന്‍റെ ര​ണ്ടാം ഗോ​ളും മ​ല​പ്പു​റം എ​ഫ്സി​യു​ടെ പോ​സ്റ്റി​ൽ നി​ക്ഷേ​പി​ച്ചു. അ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ 2-0നു ​മു​ന്നി​ൽ.


എ​ന്നാ​ൽ, 40-ാം മി​നി​റ്റി​ൽ മ​ല​പ്പു​റ​ത്തി​നാ​യി എം. ​ഫ​സലു റ​ഹ്‌മാ​ൻ ഒ​രു ഗോ​ൾ മ​ട​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ ക​ളി​ തി​രി​ച്ചുപി​ടി​ക്കാ​മെ​ന്ന ആ​ശ്വാ​സ​വു​മാ​യി അ​തോ​ടെ മ​ല​പ്പു​റം എ​ഫ്സി ഇ​ട​വേ​ള​യ്ക്കു പി​രി​ഞ്ഞു. ര​ണ്ടാം പ​കു​തി​യി​ൽ മ​ല​പ്പു​റം ഗോ​ൾ മ​ട​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മം ന​ട​ത്തി.

68-ാം മി​നി​റ്റി​ൽ മ​ല​പ്പു​റം സ​മ​നി​ല ഗോ​ൾ നേ​ടി​യ​താ​ണ്. എ​ന്നാ​ൽ, ഓ​ഫ് സൈ​ഡ് വി​ളി​ച്ച​തോ​ടെ ഗോ​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള

ടീം, ​​മ​​ത്സ​​രം, ജ​​യം, സ​​മ​​നി​​ല, തോ​​ൽ​​വി, പോ​​യി​​ന്‍റ്

ക​​ണ്ണൂ​​ർ 4 2 2 0 8
കാ​​ലി​​ക്ക​​ട്ട് 4 1 3 0 6
തി​​രു​​വ​​ന​​ന്ത​​പു​​രം 3 1 2 0 5
മ​​ല​​പ്പു​​റം 4 1 1 2 4
കൊ​​ച്ചി 3 0 2 1 2
തൃ​​ശൂ​​ർ 4 0 2 2 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.