കാർലോ റയൽ...
കാർലോ റയൽ...
Wednesday, September 25, 2024 11:52 PM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ സൂ​​പ്പ​​ർ ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യും ച​​രി​​ത്ര​​ത്താ​​ളു​​ക​​ളി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. 67,480 കാ​​ണി​​ക​​ൾ നി​​റ​​ഞ്ഞ, സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ർ​​ണ​​ബ്യൂ​​വി​​ൽ അ​​ലാ​​വ​​സി​​നെ 2-3നു ​​കീ​​ഴ​​ട​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ആ​​ൻ​​സി​​ലോ​​ട്ടി​​യും റ​​യ​​ൽ മാ​​ഡ്രി​​ഡും അ​​പൂ​​ർ​​വ നേ​​ട്ട​​ങ്ങ​​ളി​​ലെ​​ത്തി​​യ​​ത്.

അ​​ഞ്ചു ഗോ​​ൾ പി​​റ​​ന്ന സൂ​​പ്പ​​ർ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ 48 മി​​നി​​റ്റി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ റ​​യ​​ൽ മാ​​ഡ്രി​​ഡ് മൂ​​ന്നു ഗോ​​ളി​​ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, നി​​ശ്ചി​​ത സ​​മ​​യം അ​​വ​​സാ​​നി​​ക്കാ​​ൻ അ​​ഞ്ചു മി​​നി​​റ്റി​​ന്‍റെ അ​​ക​​ല​​മു​​ള്ള​​പ്പോ​​ൾ തു​​ട​​രെ ര​​ണ്ടു ഗോ​​ള​​ടി​​ച്ച് അ​​ലാ​​വ​​സ് തോ​​ൽ​​വി ഭാ​​രം കു​​റ​​ച്ചു.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ​​മി​​നി​​റ്റി​​ൽ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ അ​​സി​​സ്റ്റി​​ൽ ലൂ​​ക്കാ​​സ് വാ​​സ്ക്വെ​​സ് റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 40-ാം മി​​നി​​റ്റി​​ൽ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ അ​​സി​​സ്റ്റി​​ൽ കി​​ലി​​യ​​ൻ എം​​ബ​​പ്പെ റ​​യ​​ലി​​ന്‍റെ ലീ​​ഡ് ഉ​​യ​​ർ​​ത്തി. എം​​ബ​​പ്പെ ഗോ​​ൾ നേ​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​മാ​​ണ്. 26 ട​​ച്ചു​​ക​​ൾ​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ​​യു​​ടെ ഗോ​​ൾ.

വാ​​സ്ക്വെ​​സി​​ന്‍റെ അ​​സി​​സ്റ്റി​​ൽ 48-ാം മി​​നി​​റ്റി​​ൽ റോ​​ഡ്രി​​ഗോ​​യും റ​​യ​​ലി​​നാ​​യി ഗോ​​ൾ നേ​​ടി. കാ​​ർ​​ലോ​​സ് ബെ​​ന​​വി​​ഡെ​​സ് (85’), എ​​ൻ‌റി​​ക് ഗാ​​ർ​​സി​​യ (86’) എ​​ന്നി​​വ​​രാ​​ണ് അ​​ലാ​​വ​​സി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


ര​​ണ്ടാ​​മ​​ൻ ആ​​ൻ​​സി​​ലോ​​ട്ടി

റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി കാ​​ർ​​ലോ ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ 300-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ലാ​​വ​​സി​​നെ​​തി​​രേ ന​​ട​​ന്ന​​ത്. റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ 300 ഒൗ​​ദ്യോ​​ഗി​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ര​​ണ്ടാ​​മ​​തു മാ​​ത്രം മാ​​നേ​​ജ​​രാ​​ണ് ആ​​ൻ​​സി​​ലോ​​ട്ടി. മി​​ഗ്വ​​ൽ മ്യൂ​​നോ​​സ് മാ​​ത്ര​​മാ​​ണ് (605 മ​​ത്സ​​ര​​ങ്ങ​​ൾ) മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. 216 ജ​​യ​​വും 45 സ​​മ​​നി​​ല​​യും 39 തോ​​ൽ​​വി​​യു​​മാ​​ണ് ആ​​ൻ​​സി​​ലോ​​ട്ടി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ൽ റ​​യ​​ലി​​ന്‍റെ പ്ര​​ക​​ട​​നം.

ബാ​​ഴ്സ​​യ്ക്കൊ​​പ്പം റ​​യ​​ൽ

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ച​​രി​​ത്ര​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി 39 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​പ​​രാ​​ജി​​ത കു​​തി​​പ്പ് ന​​ട​​ത്തു​​ന്ന ര​​ണ്ടാ​​മ​​തു ടീം ​​എ​​ന്ന നേ​​ട്ട​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ്. അ​​ലാ​​വ​​സി​​നെ​​തി​​രാ​​യ ജ​​യ​​ത്തോ​​ടെ​​യാ​​ണി​​ത്. 2018ൽ ​​എ​​ഫ്സി ബാ​​ഴ്സ​​ലോ​​ണ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. അ​​ന്ന് 43 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബാ​​ഴ്സ അ​​പ​​രാ​​ജി​​ത കു​​തി​​പ്പു ന​​ട​​ത്തി.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സെ​​വി​​യ്യ 2-1നു ​​റ​​യ​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ കീ​​ഴ​​ട​​ക്കി. ഏ​​ഴു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 17 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ൽ മാ​​ഡ്രി​​ഡ് ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്. ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 18 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.