സ്വർണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പ​​വ​​ന് 55,840 രൂ​​പ
സ്വർണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പ​​വ​​ന് 55,840 രൂ​​പ
Tuesday, September 24, 2024 12:09 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണു വ​​ര്‍ധി​​ച്ച​​ത്.

ഇ​​തോ​​ടെ ഗ്രാ​​മി​​ന് 6,980 രൂ​​പ​​യും പ​​വ​​ന് 55,840 രൂ​​പ​​യു​​മാ​​യി. ക​​ഴി​​ഞ്ഞ 21ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ബോ​​ര്‍ഡ് റേ​​റ്റാ​​യ ഗ്രാ​​മി​​ന് 6,960, പ​​വ​​ന് 55,680 എ​​ന്ന റി​​ക്കാ​​ര്‍ഡ് വി​​ല​​യാ​​ണ് ഇ​​ന്ന​​ലെ ഭേ​​ദി​​ക്ക​​പ്പെ​​ട്ട​​ത്.

രാ​​ഷ്‌​​ട്രീ​​യ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍, പ്ര​​ത്യേ​​കി​​ച്ച് മി​​ഡി​​ല്‍ ഈ​​സ്റ്റി​​ല്‍, സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പം എ​​ന്ന​​ നി​​ല​​യി​​ല്‍ ഡി​​മാ​​ന്‍ഡ് വ​​ര്‍ധി​​ച്ച​​തി​​നാ​​ല്‍ സ്വ​​ര്‍ണം എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ര്‍ന്ന നി​​ല​​യി​​ലെ​​ത്തി.

യു​​എ​​സ് ഫെ​​ഡ​​റ​​ല്‍ റി​​സ​​ര്‍വ് നി​​ര​​ക്ക് വീ​​ണ്ടും കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും സ്വ​​ര്‍ണ​​വി​​ല​​യെ സ്വാ​​ധീ​​നി​​ക്കു​​ന്നു. ശ​​ക്തി​​പ്പെ​​ടു​​ന്ന യു​​എ​​സ് ഡോ​​ള​​ര്‍ സ്വ​​ര്‍ണ​​ത്തി​​ന്‍റെ വി​​ല​​വ​​ര്‍ധ​​ന ഒ​​രു​​പ​​ക്ഷേ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യേ​​ക്കാം.


സ്വ​​ര്‍ണ​​വി​​ല​​യി​​ലെ കു​​തി​​ച്ചു​​ചാ​​ട്ടം ചൈ​​ന, ഇ​​ന്ത്യ പോ​​ലു​​ള്ള പ്ര​​ധാ​​ന വി​​പ​​ണി​​ക​​ളി​​ലെ ഡി​​മാ​​ന്‍ഡ് കു​​റ​​ച്ചി​​ട്ടു​​ണ്ട്. എ​​ങ്കി​​ലും ഇ​​പ്പോ​​ഴും സ്വ​​ര്‍ണ​​വി​​ല മേ​​ല്‍പ്പോ​​ട്ടു​​ത​​ന്നെ​​യെ​​ന്ന ട്രെ​​ന്‍ഡ് തു​​ട​​രു​​ക​​യാ​​ണ്.

അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല ട്രോ​​യ് ഔ​​ണ്‍സി​​ന് 2700 ഡോളർ കു​​തി​​ക്കാ​​നു​​ള്ള സൂ​​ച​​ന​​ക​​ളും വ​​രു​​ന്നു​​ണ്ടെ​​ന്ന് ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍ഡ് ആ​​ന്‍ഡ് സി​​ല്‍വ​​ര്‍ മ​​ര്‍ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ എ​​സ്. അ​​ബ്‌​​ദു​​ൾ നാ​​സ​​ര്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.