കൊ​​​ച്ചി: സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശു​​​പ​​​ത്രി ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ തു​​​റ​​​ക്കു​​​മെ​​​ന്ന് ആ​​​സ്റ്റ​​​ർ ഡി​​​എം ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ. 300 കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യാ​​​ണ് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

സ​​​മ​​​ഗ്ര​​​മാ​​​യ​ ഗ​​​ർ​​​ഭ​​​കാ​​​ല​ ചി​​​കി​​​ത്സ, പ്ര​​​സ​​​വ​ ചി​​​കി​​​ത്സ, പ്ര​​​സ​​​വാ​​​ന​​​ന്ത​​​ര ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ​​​യ്ക്കു​​പു​​​റ​​​മേ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​ക്ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും​ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​ധ ചി​​​കി​​​ത്സ​​​യും ല​​​ഭ്യ​​​മാ​​​ക്കും.


മൂ​​​ന്നു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​ശാ​​​ല​​​മാ​​​യ ആ​​​ശു​​​പ​​​ത്രി​​​ക്കാ​​​യി 220 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം 2026ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.