കിസ്ന ഡയമണ്ട് ആന്ഡ്ഗോള്ഡ് ജ്വല്ലറി കൊച്ചിയിൽ ഷോറൂം തുറന്നു
Monday, September 23, 2024 12:26 AM IST
കൊച്ചി: കിസ്ന ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി കൊച്ചിയില്‍ തങ്ങളുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം തുറന്നു. രാജ്യത്തെ 44-ാമത്തെ ഷോറൂമാണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ലക്കി ഡ്രോയിലൂടെ കാര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്.
കൂടാതെ മറ്റു പല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജ്വല്ലറി ഡയറക്ടര്‍ പരാഗ് ഷാ പറഞ്ഞു. സ്പാര്‍ക്ലിംഗ് കെ.കെ. വെഞ്ച്വേഴ്സുമായി സഹകരിച്ചാണ് ഷോറും പ്രവര്‍ത്തിക്കുന്നത്. കിസ്ന സെയില്‍സ് ജനറല്‍ മാനേജര്‍ മഹേഷ് ഗന്ദാനിയും ചടങ്ങില്‍ പങ്കെടുത്തു.