മുംബൈ: ബാ​​ങ്കു​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ വ​​ൻ​​തോ​​തി​​ൽ നി​​ക്ഷേ​​പം സ​​മാ​​ഹ​​രി​​ക്കു​​ന്നു. 2024 മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ മു​​ൻ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 21 ശ​​ത​​മാ​​നം കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പം നോ​​ണ്‍ ബാ​​ങ്കിം​​ഗ് ഫി​​നാ​​ൻ​​ഷൽ ക​​ന്പ​​നി​​ക​​ൾ ( എ​​ൻ​​ബി​​എ​​ഫ്സി) നേ​​ടി. ബാ​​ങ്കു​​ക​​ളി​​ലെ നി​​ക്ഷേ​​പ വ​​ർ​​ധ​​ന​​വാ​​ക​​ട്ടെ 13.5 ശ​​ത​​മാ​​ന​​ത്തി​​ലൊ​​തു​​ങ്ങു​​ക​​യും ചെ​​യ്തു.

പ​​ലി​​ശ കൂ​​ടു​​ത​​ൽ ന​​ൽ​​കി നി​​ക്ഷേ​​പം ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​താ​​ണ് ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് നേ​​ട്ട​​മാ​​യ​​ത്. ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, ശ്രീ​​റാം ഫി​​നാ​​ൻ​​സ് എ​​ന്നി​​വ ബാ​​ങ്കു​​ക​​ളേ​​ക്കാ​​ൾ 1.50 ശ​​ത​​മാ​​നം വ​​രെ അ​​ധി​​ക പ​​ലി​​ശ​​യാ​​ണ് സ്ഥി​​ര നി​​ക്ഷേ​​പ​​ത്തി​​ന് ന​​ൽ​​കു​​ന്ന​​ത്. കൂ​​ടാ​​തെ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​തി​​ലും ഉ​​യ​​ർ​​ന്ന പ​​ലി​​ശ​​യാ​​ണ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. വ​​ൻ​​കി​​ട ബാ​​ങ്കു​​ക​​ളാ​​ക​​ട്ടെ ഒ​​രു വ​​ർ​​ഷ​​ക്കാ​​ല​​യ​​ള​​വി​​ലെ സ്ഥി​​ര നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് ആ​​റ് മു​​ത​​ൽ ഏ​​ഴേ​​കാ​​ൽ ശ​​ത​​മാ​​നം വ​​രെ പ​​ലി​​ശ​​യാ​​ണ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്.

മാ​​ർ​​ച്ച് അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ക​​ണ​​ക്കു പ്ര​​കാ​​രം ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ മൊ​​ത്തം നി​​ക്ഷേ​​പം 1.03 ല​​ക്ഷം കോ​​ടി​​യാ​​യി. 20.8 ശ​​ത​​മാ​​ന​​മാ​​ണ് വാ​​ർ​​ഷി​​ക വ​​ർ​​ധ​​ന. ക​​ഴി​​ഞ്ഞ ര​​ണ്ട് വ​​ർ​​ഷ​​ങ്ങ​​ളി​​ലും തു​​ട​​ർ​​ച്ച​​യാ​​യി സ​​മാ​​ന​​മാ​​യ വ​​ർ​​ധ​​ന എ​​ൻ​​ബി​​എ​​ഫ്സി​​ക​​ൾ​​ക്ക് നേ​​ടാ​​നാ​​യി.

അ​​തേ​​സ​​മ​​യം 9.6 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച മാ​​ത്ര​​മാ​​ണ് 2023 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ബാ​​ങ്കു​​ക​​ൾ​​ക്ക് നേ​​ടാ​​നാ​​യ​​ത്.

2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ് 35 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക നി​​ക്ഷേ​​പ വ​​ള​​ർ​​ച്ച നേ​​ടി. 65,151 കോ​​ടി രൂ​​പ​​യാ​​ണ് മൊ​​ത്തം നി​​ക്ഷേ​​പം. 23 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് ശ്രീ​​റാം ഫി​​നാ​​ൻ​​സി​​ന്‍റെ മൊ​​ത്തം നി​​ക്ഷേ​​പം 44,444 കോ​​ടി​​യി​​ലെ​​ത്തി.

സ്ഥി​​ര നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ബാ​​ങ്കു​​ക​​ൾ​​ക്കു​​ള്ള​​തു​​പോ​​ലെ ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ർ​​ബി​​ഐ​​യു​​ടെ ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നി​​ക്ഷേ​​പം സ​​മാ​​ഹ​​രി​​ക്കു​​ന്ന​​തി​​ൽ ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ട് റി​​സ​​ർ​​വ് ബാ​​ങ്കി​​ന് അ​​തൃ​​പ്തി​​യു​​മു​​ണ്ട്.

നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ള എ​​ൻ​​ബി​​എ​​ഫ്സി​​ക​​ളു​​ടെ എ​​ണ്ണം 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 34ൽ​​നി​​ന്ന് 25 ആ​​യി കു​​റ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ​​ത്തു വ​​ർ​​ഷം മു​​ന്പു​​വ​​രെ 240 സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് അ​​നു​​മ​​തി​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​മേ​​ൽ കൂ​​ടു​​ത​​ൽ നി​​യ​​ന്ത്ര​​ണം ആ​​ർ​​ബി​​ഐ സ​​മീ​​പ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കൊ​​ണ്ടു​​വ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ലും ബാ​​ങ്കു​​ക​​ളു​​ടേ​​തി​​ന് സ​​മാ​​ന​​മ​​ല്ല. ’ട്രി​​പ്പി​​ൾ ബി’ ​​യെ​​ങ്കി​​ലും റേ​​റ്റി​​ങ് ഉ​​ണ്ടെ​​ങ്കി​​ൽ എ​​ൻബിഎ​​ഫ്സി​​ക​​ൾ​​ക്ക് നി​​ക്ഷേ​​പം സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യും.

12 മാ​​സം മു​​ത​​ൽ 60 മാ​​സം​​വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലെ നി​​ക്ഷേ​​പ​​ത്തി​​നാ​​ണ് അ​​നു​​മ​​തി. ബാ​​ങ്കു​​ക​​ളി​​ലു​​ള്ള​​തു പോ​​ലെ ക​​റ​​ന്‍റ്, സേ​​വി​​ംഗ്സ് അ​​ക്കൗ​​ണ്ട് സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ അ​​നു​​വാ​​ദ​​വു​​മി​​ല്ല.