സ്റ്റാര്‍ട്ടപ്പിന് സീഡ് ഫണ്ട്
Tuesday, September 24, 2024 12:09 AM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷനു കീഴില്‍ ബംഗളൂരു ആസ്ഥാനമായി നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്റപ്പ് സ്റ്റാര്‍ട്ടപ് യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സില്നിന്ന് സീഡ് ഫണ്ട് സമാഹരിച്ചു.
ബിസിനസ് വളര്‍ച്ചയ്ക്കും സ്വദേശിവത്കരണ പ്രോഗ്രാം മാനേജ്മെന്റിനുള്ള സാങ്കേതിക വികസനത്തിനുമായാണു കമ്പനിക്ക് സീഡ് ഫണ്ട് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
എയ്റോസ്പേസ്, ഗ്രീന്‍ ഹൈഡ്രജന്‍, കപ്പല്‍ നിർമാണം തുടങ്ങി വിവിധ മേഖലകളിലെ നെറ്റ്വര്ക്കിംഗ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെന്റപ്പ് സ്റ്റാര്‍ട്ടപ് 2023ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
വെന്റപ്പ് വെഞ്ചേ്വഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ സന്ദീപ് നായര്‍, വെന്റപ്പ് സഹസ്ഥാപകരായ എം. വസീം അങ്ക്ലി (സിഒഒ), ജോസഫ് പനക്കല്‍ (സിഎംഒ) എന്നിവരാണു സ്റ്റാര്‍ട്ടപ്പിന്റെ സാരഥികൾ.