തിരുവനന്തപുരം: സ്റ്റാർട്ടപ്പുകളുടെ ബിസിനസ് കൂടുതൽ എളുപ്പമാക്കുന്നതിന് അക്കൗണ്ടൻസി, നിയമസഹായം അടക്കമുള്ള പ്രഫഷണൽ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) താത്പര്യപത്രം ക്ഷണിച്ചു. കോമണ്‍സ് ഹബ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കുള്ള പ്രഫഷണൽ സേവനങ്ങൾ നൽകുന്നതിനായി ചാർട്ടേഡ് അക്കൗണ്ടൻസി/കന്പനി സെക്രട്ടറി (സിഎ/സിഎസ്) സ്ഥാപനങ്ങൾ, നിയമ സ്ഥാപനങ്ങൾ, പേറ്റന്റ് സപ്പോർട്ട് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് താത്പര്യപത്രം സമർപ്പിക്കാം. സ്റ്റാർട്ടപ്പുകൾക്കുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വർധിപ്പിച്ച് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.