ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
Thursday, September 19, 2024 12:27 AM IST
കൊച്ചി: തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ചുതീര്‍ക്കുന്നതിന് അവസരമൊരുക്കി ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ ശാഖകളിലും സോണുകളിലും നാല് എഫ്ജിഎംഒകളിലും സംഝോത ദിനം എന്ന പേരില്‍ പ്രത്യേക ക്യാമ്പ് തുടങ്ങി.
ആരോഗ്യ, ബിസിനസ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായ വായ്പയുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ‘സംഝോത ദിനം’ എന്ന പ്രത്യേക പദ്ധതി.
20ന് പദ്ധതി അവസാനിക്കും. ചെറിയ മൂല്യമുള്ള വായ്പകളും ഇടത്തരം വായ്പകളും തീര്‍പ്പാക്കാന്‍ ബാങ്കിനു പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ (ഒടിഎസ്) പദ്ധതികള്‍ ഉണ്ട്.