എക്സ്ക്ലൂസീവ് ഐവെയര്‍ ശേഖരവുമായി വോഗ്
Sunday, September 22, 2024 2:04 AM IST
കൊച്ചി: പ്രമുഖ ഐവെയര്‍ ബ്രാന്‍ഡായ വോഗ് ഐവെയര്‍ പുതിയ എക്സ്ക്ലൂസീവ് മോഡലുകള്‍ അവതരിപ്പിച്ചു.
മൂന്ന് സണ്‍ ഗ്ലാസുകളും രണ്ട് ഒപ്റ്റിക്കല്‍ ഫ്രെയിമുകളും ഉള്‍പ്പെടെ അഞ്ച് പുതിയ മോഡലുകളാണു പുറത്തിറക്കിയത്. ഓവര്‍സൈസ്ഡ് ബട്ടര്‍ഫ്ലൈ, സിന്വസ് ക്യാറ്റ് ഐ, റെട്രോ ഇറെഗുലര്‍ എന്നിങ്ങനെയുള്ള വിവിധ രൂപങ്ങള്‍ ഈ ശ്രേണിയിലുണ്ട്.
എല്ലാ പ്രമുഖ ഒപ്റ്റിക്കല്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഈ പുതിയ ശേഖരത്തിന്റെ വില രൂപ 3990 മുതലാണ്.