ആ​രോ​ഗ്യ​വി​ദ്യാഭ്യാ​സ രം​ഗ​ത്തെ ആ​ഗോ​ള പ്ര​മു​ഖ​രു​മാ​യി കൈ​കോ​ര്‍​ത്ത് എ​ച്ച്‌​സി​ഐ ഗ്രൂ​പ്പ്
ആ​രോ​ഗ്യ​വി​ദ്യാഭ്യാ​സ രം​ഗ​ത്തെ ആ​ഗോ​ള പ്ര​മു​ഖ​രു​മാ​യി കൈ​കോ​ര്‍​ത്ത് എ​ച്ച്‌​സി​ഐ ഗ്രൂ​പ്പ്
Tuesday, September 24, 2024 12:09 AM IST
കൊ​​​ച്ചി: പ്രാ​​​ദേ​​​ശി​​​ക ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​രാ​​​യ എ​​​ച്ച്‌​​​സി​​​ഐ ഗ്രൂ​​​പ്പ്, ഹോ​​​സ്പി​​​റ്റ​​​ല്‍ രം​​​ഗ​​​ത്തു പ്ര​​​ശ​​​സ്ത​​​രാ​​​യ റാം​​​സേ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഗ്രൂ​​​പ്പു​​​മാ​​​യും അ​​​രി​​​സോ​​​ണ സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​ഴ്സി​​​റ്റി​​​യു​​​മാ​​​യും ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​റി​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​ലെ​​​യും വി​​​ദേ​​​ശ​​​ത്തെ​​​യും ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​കാ​​​നും ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ കു​​​റ​​​വ് പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം റാം​​​സേ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഗ്രൂ​​​പ്പി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഈ ​​​കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ് ചെ​​​യ്യാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് പ​​​ങ്കാ​​​ളി​​​ത്തം​​കൊ​​​ണ്ടു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഐ​​​എ​​​ച്ച്എം, ഐ​​​എ​​​ച്ച്എ​​​ന്‍​എ എ​​​ന്നീ ര​​​ണ്ടു വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്പ്ര​​​ദാ​​​യ​​​മാ​​​ണു എ​​​ച്ച്‌​​​സി​​​ഐ വ​​​ഴി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഐ​​​എ​​​ച്ച്എം ന​​​ഴ്‌​​​സിം​​​ഗ് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​വും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​രം​​​ഗ​​​ത്ത് ബാ​​​ച്ച‌്‌ലർ‍ ഡി​​​ഗ്രി​​​യും ന​​​ല്‍​കു​​​ന്നു. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹെ​​​ല്‍​ത്ത് ആ​​​ന്‍​ഡ് ന​​​ഴ്‌​​​സിം​​​ഗ് ഓ​​​സ്‌​​​ട്രേ​​​ലി​​​യ ( ഐ​​​എ​​​ച്ച്എ​​​ന്‍​എ) ന​​​ഴ്‌​​​സിം​​​ഗി​​​ലും മ​​​റ്റ് ആ​​​രോ​​​ഗ്യ​​രം​​​ഗ​​​ത്തും വൈ​​​ദ​​​ഗ്ധ്യം ന​​​ല്‍​കു​​​ന്നു.


റാം​​​സേ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഗ്രൂ​​​പ്പു​​​മാ​​​യും അ​​​രി​​​സോ​​​ണ സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​മാ​​​യും എ​​​ച്ച്‌​​​സി​​​ഐ ഗ്രൂ​​​പ്പ് സം​​​യു​​​ക്ത​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സി​​​ന്‍റാ​​​ന എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സ്ട്രാ​​​റ്റ​​​ജി കൊ​​​ളാ​​​ബൊ​​​റേ​​​ഷ​​​ന്‍ ലോ​​​ഞ്ചി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍​വ​​​ഹി​​​ച്ചു.

എ​​​ച്ച്സി​​​ഐ ഗ്രൂ​​​പ്പ് സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ ഡോ. ​​​ബി​​​ജോ കു​​​ന്നുംപു​​​റ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്ത് ജോ​​​ലി അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്ന​​​തും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ന​​​ഴ്‌​​​സു​​​മാ​​​രു​​​ടെ​​​യും മ​​​റ്റ് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ​​​യും കു​​​റ​​​വ് പ​​​രി​​​ഹ​​​രി​​​ക്കു​​​ക എ​​​ന്ന​​​തു​​​മാ​​​ണ് ഉ​​​ട​​​ന്പ​​​ടി​​കൊ​​​ണ്ട് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഡോ. ​​​ബി​​​ജോ കു​​​ന്നും​​​പു​​​റ​​​ത്ത് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.