അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്കു വേണ്ടി ഡ്രഡ്ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയപാത 66ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നൽകാൻ തീരുമാനിച്ചു. ഈ അനുമതി നൽകിയതിന് പൊതുതാത്പര്യം മുൻനിർത്തി സാധൂകരണം നൽകാനാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം.
ഇതു ദേശീയപാതാ നിർമാണത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയിൽ റോയൽറ്റി, സീനിയറേജ് ചാർജ് എന്നിവയിൽ ഇളവു നൽകിയാകും നടപ്പാക്കുക.