ഓക്സിജനിൽ ഓണം ഓഫറുകളുടെ കലാശക്കൊട്ട്
Thursday, September 19, 2024 12:27 AM IST
കോട്ടയം: ഓക്സിജൻ ഓണം ഓഫറുകളുടെ കലാശക്കൊട്ടിലേക്ക്. ഓണം കഴിഞ്ഞും ഓഫറുകൾ ഒരുക്കിയാണ് ഓക്സിജൻ പുതിയ കാമ്പയിന് തുടക്കമിടുന്നത്. ഓക്സിജൻ നടപ്പാക്കിയിരുന്ന ഓണം ഓഫറുകൾ 23 വരെ തുടരാനാണു പദ്ധതി.
ഓണം തിരക്കിനിടയിൽ, പർച്ചേസ് ചെയ്യാൻ സാധിക്കാതെയിരുന്ന ഉപയോക്താക്കൾക്ക് ഓണക്കാലയളവിലെ അതേ വിലയിലും ഓഫറുകളോടെയും പർച്ചേസ് ചെയ്യാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സ്മാർട്ട്ഫോണുകൾ 7777 രൂപ മുതൽ തെരഞ്ഞെടുത്ത സ്മാർട്ഫോണുകൾക്ക് 12000 രൂപ വരെ കാഷ്ബാക്ക് ഓഫറുകൾ. സ്മാർട്ട് എൽഇഡി ടിവികൾ 6444 രൂപ മുതൽ. തെരഞ്ഞെടുത്ത എൽഇഡി ടിവികൾ പകുതി വിലയിൽ വാങ്ങാവുന്നതാണ്.
എൽഇഡി ടിവികൾക്ക് മൂന്നു വർഷം വരെ വാറണ്ടി. ലാപ്ടോപ്പുകൾ 14,990 രൂപ മുതൽ. കൂടാതെ മറ്റു പല ലാപ്ടോപ്പുകൾക്കും 50% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്.
ഫ്രിഡ്ജുകൾക്ക് 8,000 രൂപ വരെ കാഷ്ബാക്ക്. കൂടാതെ 994 രൂപ മുതൽ ഇഎംഐ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
തെരഞ്ഞെടുത്ത വാഷിംഗ് മെഷീനുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം. എയർ കണ്ടീഷണറുകൾക്ക് 50% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്.
വീട്ടിലേക്കുള്ള ഇലക്ട്രോണിക്സ് കിച്ചൺ അപ്ലയൻസസ് പ്രോഡക്ടുകൾ 60% വരെ വിലക്കുറവിൽ വാങ്ങാവുന്നതാണ്.
ഇൻവെർട്ടർ ബാറ്ററികൾ 13,999 രൂപ മുതൽ. മൊബൈൽ ആക്സസറികൾക്ക് 70% വരെ വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. ഓക്സിജൻ പ്രഖ്യാപിച്ച ഓണം 25 കാറുകളുടെ സൗജന്യ സമ്മാന പദ്ധതി ഈ ഈ സീസണിൽ തുടരുകയാണ്.