ഐഫോൺ 16ന്റെ എല്ലാ വേരിയന്റുകളും റിലയൻസ് ഡിജിറ്റലിൽ
Tuesday, September 17, 2024 11:22 PM IST
കൊച്ചി: റിലയൻസ് ഡിജിറ്റലിന്റെ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഐഫോൺ 16ന്റെ എല്ലാ വേരിയന്റുകളും ലഭ്യമാക്കിയെന്ന് അധികൃതർ അറിയിച്ചു.
റിലയൻസ് ഡിജിറ്റലിലെ പ്രീ-ബുക്കിംഗുകൾ മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി.
മികച്ച ഉത്പന്നങ്ങൾക്കും ഉപഭോക്തൃ സേവനത്തിനും പ്രതിബദ്ധതയ്ക്കും പേരുകേട്ട റിലയൻസ് ഡിജിറ്റലിൽ, ഉപഭോക്താക്കൾ മുൻകൂട്ടി ബുക്ക് ചെയ്ത ഐഫോൺ വേരിയന്റുകളുടെ ഡെലിവറി ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.