മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ ബിസിനസ് പ്രോഗ്രാമുകൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് മുതൽക്കൂട്ടായി. സർക്കാർ ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ പ്രമുഖർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 40 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന മേളയിൽ 70 സിനിമകളാണു പ്രദർശിപ്പിച്ചത്.