കാ​​​ഠ്മ​​​ണ്ഡു: എ​​​വ​​​റ​​​സ്റ്റ് കൊ​​​ടു​​​മു​​​ടി ക​​​യ​​​റാ​​​നെ​​​ത്തു​​​ന്ന യാ​​​ത്രി​​​ക​​​ർ​​​ക്കു​​​ള്ള പെ​​​ർ​​​മി​​​റ്റ് ഫീ​​​സ് 36 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച് നേ​​​പ്പാ​​​ൾ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഇ​​​തോ​​​ടൊ​​​പ്പം മാ​​​ലി​​​ന്യ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വ​​​സ​​​ന്ത​​​കാ​​​ല​​​ത്ത് (മാ​​​ർ​​​ച്ച്-​​​മേ​​​യ്) കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ കൊ​​​ടു​​​മു​​​ടി ക​​​യ​​​റാ​​​നെ​​​ത്തു​​​ന്ന വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കു​​​ള്ള റോ​​​യ​​​ൽ​​​റ്റി ഫീ​​​സ് 11,000 യു​​​എ​​​സ് ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 15,000 ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി.

സെ​​​പ്റ്റം​​​ബ​​​ർ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള സീ​​​സ​​​ണി​​​ലെ ഫീ​​​സ് 5,500 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 7,500 ഡോ​​​ള​​​റി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. ശൈ​​​ത്യ​​​കാ​​​ല​​​ത്തും വ​​​ർ​​​ഷ​​​കാ​​​ല​​​ത്തും ഒാ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന പെ​​​ർ​​​മി​​​റ്റ് ഫീ​​​സി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.


ഇ​​​വ ഇ​​​ക്കൊ​​​ല്ലം സെ​​​പ്റ്റം​​​ബ​​​ർ 25ന് ​​​പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. നേ​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി​​​ക​​​ൾ​​​ക്കു​​​ള്ള റോ​​​യ​​​ൽ​​​റ്റി​​​യും ഇ​​​ര​​​ട്ടി​​​യാ​​​കും.

മ​​​നു​​​ഷ്യ​​​വി​​​സ​​​ർ​​​ജ്യം ഉ​​​ൾ​​​പ്പെ​​​ടെ ബേ​​​സ് ക്യാ​​​ന്പി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ന്നു സം​​​സ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പു​​​തു​​​ക്കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

എ​​​വ​​​റ​​​സ്റ്റി​​​ൽ അ​​​ടി​​​ഞ്ഞു​​​കൂ​​​ടു​​​ന്ന എ​​​ല്ലാ​​​ത്ത​​​രം മാ​​​ലി​​​ന്യ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് നേ​​​പ്പാ​​​ൾ ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.