കാലാവസ്ഥാ സംഘടനയ്ക്ക് ഫണ്ട് ഉറപ്പാക്കും: ബ്ലൂംബെർഗ്
Thursday, January 23, 2025 11:10 PM IST
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംഘടനയ്ക്ക് (യുഎൻഎഫ്സിസിസി) ഫണ്ട് നല്കുമെന്ന് അമേരിക്കൻ ശതകോടീശ്വരൻ മൈക്കിൾ ബ്ലൂംബെർഗ്.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള പാരീസ് ഉടന്പടിയിൽനിന്ന് അമേരിക്ക പിന്മാറുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. കാലാവസ്ഥാ സംഘടനയുടെ ബജറ്റിന്റെ 22 ശതാനവും നല്കിയിരുന്നത് അമേരിക്കയാണ്.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് അമേരിക്ക പാരീസ് ഉടന്പടിയിൽനിന്നു പിന്മാറിയപ്പോഴും ബ്ലൂംബെർഗ് സംഘടനയ്ക്ക് ഒന്നരക്കോടി ഡോളറിന്റെ സഹായം നല്കിയിരുന്നു.
ബ്ലൂംബെർഗ് മാധ്യമസ്ഥാപനങ്ങളുടെ മേധാവിയായ മൈക്കിൾ ബ്ലൂംബെർഗ് ലോകത്തെ അതിസന്പന്നരുടെ പട്ടികയിൽ 15-ാമനാണ്. ന്യൂയോർക്ക് നഗര മേയറായിരുന്ന അദ്ദേഹം 2019ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാനും ശ്രമിച്ചിരുന്നു.