ചർച്ചയ്ക്കില്ലെങ്കിൽ റഷ്യക്കെതിരേ ഉപരോധം: ട്രംപ്
Thursday, January 23, 2025 12:39 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വിഷയത്തിൽ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ റഷ്യക്കെതിരേ ഉപരോധങ്ങൾ ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഏതു നിമിഷവും ചർച്ച നടത്താൻ തയാറാണ്.
അമേരിക്കയിൽ കൊള്ളാവുന്ന പ്രസിഡന്റ് ഉണ്ടായിരുന്നെങ്കിൽ യുക്രെയ്നിൽ യുദ്ധമുണ്ടാകില്ലായിരുന്നു. ഞാനായിരുന്നു പ്രസിഡന്റ് എങ്കിൽ യുദ്ധമുണ്ടാകില്ലായിരുന്നു.
പുടിനുമായി ഞാൻ നല്ല ധാരണയിലാണ്. അതിനു മാറ്റമുണ്ടായിട്ടില്ല. മുൻ യുഎസ് പ്രസിഡന്റ് ബൈഡനോടു പുടിനു ബഹുമാനമില്ലെന്ന് ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.