നാസയ്ക്കു വനിതാ മേധാവി
Thursday, January 23, 2025 11:10 PM IST
ഹൂസ്റ്റൺ: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഇടക്കാല മേധാവിയായി ജാനറ്റ് പെട്രോയെ പ്രസിഡന്റ് ട്രംപ് നിയമിച്ചു.
പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതുവരെയാണ് ജാനറ്റിന്റെ കാലാവധി. 1958ൽ സ്ഥാപിതമായ നാസയുടെ ഭരണച്ചുമതല വനിതയ്ക്കു ലഭിക്കുന്നത് ഇതാദ്യമാണ്.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നിയമിക്കപ്പെട്ട നാസ മേധാവി ബിൽ നെൽസൺ ട്രംപ് അധികാരമേറ്റ 20നു സ്ഥാനമൊഴിയുകയായിരുന്നു. സ്വകാര്യ ബഹിരാകാശ സഞ്ചാരിയും സംരംഭകനുമായ ജാരദ് ഐസക്മാനെ ആണ് അടുത്ത നാസാ മേധാവിയായി ട്രംപ് നാമനിർദേശം ചെയ്തിരിക്കുന്നത്.
ഇത് സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. അതുവരെ നാസയുടെ ചുമതല ജാനറ്റിനായിരിക്കും. നിലവിൽ ഫ്ലോറിഡയിലെ ജോൺ എഫ്. കെന്നഡി സ്പേസ് സെന്ററിന്റെ മേധാവിയാണ് ജാനറ്റ്.