ഇന്തോനേഷ്യയിൽ മിന്നൽപ്രളയവും മണ്ണിടിച്ചിലും; 17 പേർ മരിച്ചു
Wednesday, January 22, 2025 12:20 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 17 പേർ മരിച്ചു. എട്ടു പേരെ കാണാതായി.
ഇന്നലെ പെടുംഗ്ക്രിയോനോ ഗ്രാമത്തിൽനിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയുണ്ടായ കനത്ത മഴയാണ് ദുരന്തത്തിനു കാരണമായത്.