ജ​​​റുസ​​​ലെം: 2023 ഒ​ക്‌ടോബ​​ർ ഏ​​ഴി​​ന് ഇ​​സ്ര​​യേ​​ലി​​ൽ ഹ​​മാ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ടു​​ത്ത് ഇ​​സ്രേ​​ലി സൈ​​നി​​ക ത​​ല​​വ​​ൻ ല​​ഫ്. ജ​​ന​​റ​​ൽ ഹെ​​ർ​​സി ഹ​​ലേ​​വി രാ​​ജി​​വ​​ച്ചു.

ആ​​ക്ര​​മ​​ണം സം​​ബ​​ന്ധി​​ച്ച് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ലു​​ണ്ടാ​​യ വീ​​ഴ്ച​​യു​​ടെ​​ പേ​​രി​​ലാ​​ണു രാ​​ജി. ഹ​​മാ​​സ് ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 1200 ഇ​​സ്രേ​​ലി​​ക​​ളാ​​ണ് അ​​ന്നു കൊ​​ല്ല​​പ്പെ​​ട്ട​​ത്. 251 പേ​​ർ ബ​​ന്ദി​​യാ​​ക്ക​​പ്പെ​​ട്ടു.