ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ജ​ന​പ്രി​യ പോ​പ് ഗാ​യ​ക​ൻ അ​നീ​ർ ഹു​സൈ​ൻ മ​ഗ്സൗ​ദ്‌​ലൂ​വി​നെ ഇ​റേ​നി​യ​ൻ കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു.

മ​ത​നി​ന്ദ ആ​രോ​പി​ച്ചാ​ണ് കോ​ട​തി​വി​ധി. 2018 മു​ത​ൽ തു​ർ​ക്കി​യി​ലെ ഈ​സ്താം​ബു​ളി​ലാ​ണ് അ​നീ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. 2023 ഡി​സം​ബ​റി​ൽ ഇ​ദ്ദേ​ഹ​ത്തെ തു​ർ​ക്കി പോ​ലീ​സ് ഇ​റാ​നു കൈ​മാ​റി.