ഇസ്രയേലിൽ നാലു പേർക്ക് കുത്തേറ്റു
Thursday, January 23, 2025 12:39 AM IST
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിലുണ്ടായ കത്തിയാക്രമണത്തിൽ നാലു പേർക്കു പരിക്കേറ്റു.
മൊറോക്കൻ പൗരനാണ് ആക്രമണം നടത്തിയത്. ഇയാളെ വെടിവച്ചു കൊന്നു. അമേരിക്കയിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള അക്രമി ടൂറിസ്റ്റ് വീസയിൽ 18നാണ് ഇസ്രയേലിലെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങി.