ട്രംപിന്റെ ഭീഷണിയിൽ പുതുമയില്ലെന്ന് റഷ്യ
Thursday, January 23, 2025 11:10 PM IST
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയിൽ പുതുതായി ഒന്നുമില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്.
ഒന്നാം ഭരണകാലത്തും ട്രംപ് റഷ്യക്കെതിരേ ഉപരോധങ്ങൾ ചുമത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ ചർച്ചയ്ക്കു തയാറാണെന്ന കാര്യം പ്രസിഡന്റ് പുടിൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണു ട്രംപ് ഭീഷണി മുഴക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയാറായില്ലെങ്കിൽ കടുത്ത ഉപരോധങ്ങളും നികുതിവർധനയും റഷ്യ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ റഷ്യക്കും പുടിനും താൻ വലിയ സേവനമാണു ചെയ്യുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.