ജർമനിയിൽ കത്തിയാക്രമണം; രണ്ടുവയസുകാരൻ അടക്കം കൊല്ലപ്പെട്ടു
Thursday, January 23, 2025 12:39 AM IST
ബെർലിൻ: ജർമനിയിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ടു വയസുള്ള ആൺകുഞ്ഞ് അടക്കം രണ്ടു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
28 വയസുള്ള അഫ്ഗാൻ പൗരനാണ് ആക്രമണം നടത്തിയതെന്ന റിപ്പോർട്ടുണ്ട്. ഇയാൾ പിടിയിലായി.
ബവേറിയ സ്ഥാനത്ത് അഷാഫൻബർഗ് പട്ടണത്തിലെ പാർക്കിലായിരുന്നു സംഭവം. ആക്രമണത്തിനുശേഷം റെയിൽ പാതയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് ഉടൻ പിടികൂടുകയായിരുന്നു.
ആക്രമണത്തിന്റെ പ്രേരണ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നതും പുറത്തുവിട്ടിട്ടില്ല.