ഗാസ വെടിനിർത്തൽ നിലനിൽക്കില്ല: ട്രംപ്
Wednesday, January 22, 2025 12:20 AM IST
വാഷിംഗ്ടൺ ഡിസി: ഹമാസ് ദുർബലമായെങ്കിലും ഇസ്രയേലും ഹമാസും തമ്മിലുള്ള താല്കാലിക വെടിനിർത്തൽ കരാർ അധികകാലം നിലനിൽക്കാൻ സാധ്യതയില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
“ഇത് ഞങ്ങളുടെ യുദ്ധമല്ല, അവരുടേതാണ്. എന്റെ സർക്കാർ തകർന്നുതരിപ്പണമായ ഗാസയെ പുനർനിർമിക്കാൻ ഒരു പക്ഷേ സഹായിച്ചേക്കാം’’, അദ്ദേഹം പറഞ്ഞു.
ഗാസയുടെ തീരപ്രദേശവും മികച്ച കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിക്കുന്പോൾ മനോഹരമായ പല കാര്യങ്ങളും അവിടെ നമുക്ക് ചെയ്യാനാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.