ഗാസയിലേക്ക് സഹായം പ്രവഹിക്കുന്നു
Wednesday, January 22, 2025 1:17 AM IST
ഗാസ: ഇസ്രേയൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതിന്റെ രണ്ടാം ദിനത്തിൽ ഗാസയ്ക്കു ദുരിതാശ്വാസ സഹായവുമായി 915 ട്രക്കുകൾ അതിർത്തി കടന്നെത്തി.
600 ട്രക്കുകൾ എത്തേണ്ട സ്ഥാനത്ത് 915 എണ്ണം എത്തിയെന്ന് യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് അറിയിച്ചു.
ഭക്ഷണം, ശുദ്ധജലം, പാർപ്പിട വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയെത്തിക്കാൻ ദുരിതാശ്വാസ പ്രവർത്തകർ അത്യധ്വാനം ചെയ്യുകയാണെന്ന് യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ളെച്ചർ ഞായറാഴ്ച പറഞ്ഞിരുന്നു.