x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റ്: 100 മീറ്ററിന്‍റെ അതിവേഗപ്പോരിൽ റിക്കാർഡുകൾ പൊട്ടിച്ചിതറി

തോ​മ​സ് വ​ര്‍​ഗീ​സ്
Published: October 24, 2025 01:24 AM IST | Updated: October 24, 2025 01:24 AM IST

തി​രു​വ​ന​ന്ത​പു​രം: വേ​ഗ​പ്പോ​രി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ പൊ​ട്ടി​ത്ത​ക​ര്‍​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മി​ന്ന​ൽ​പ്പി​ണ​ൽ സൃ​ഷ്ടി​ച്ച് കൗ​മാ​ര​ക്കാ​ർ കു​തി​ച്ചെ​ത്തി​യ​പ്പോ​ള്‍ ക​ട​പു​ഴ​കി​യ​ത് ര​ണ്ട് മീ​റ്റ് റി​ക്കാ​ര്‍​ഡു​ക​ള്‍.

67-ാം സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ വേ​ഗ​താ​ര​ങ്ങ​ളെ നി​ര്‍​ണ​യി​ക്കു​ന്ന 100 മീ​റ്റ​റി​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡു​ക​ളാ​ണ് തി​രു​ത്തി​ക്കു​റി​ച്ച​ത്. ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റി​ല്‍ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്ന് ആ​ല​പ്പു​ഴ ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സ്എ​സി​ലെ ടി.​എം അ​തു​ലി​ന്‍റെ സു​വ​ര്‍​ണ​നേ​ട്ട​ത്തി​ന് തി​ള​ക്ക​മേ​റെ. സ​ബ്ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഇ​ടു​ക്കി കാ​ല്‍​വ​രി​മൗ​ണ്ട് സ്‌​കൂ​ളി​ലെ ദേ​വ​പ്രി​യ ഷൈ​ബു ത​ക​ര്‍​ത്ത​ത് 1987 ലെ ​റി​ക്കാ​ര്‍​ഡ്.

അതുല്യം ഈ റിക്കാർഡ്

1988ല്‍ ​കോ​ട്ട​യം മീ​റ്റി​ല്‍ തി​രു​വ​ന​ന്ത​പു​രം ജിവി രാ​ജ സ്‌​കൂ​ളി​ലെ രാം​കു​മാ​ര്‍ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സ്ഥാ​പി​ച്ച 10.90 സെ​ക്ക​ന്‍​ഡ് സ​മ​യം 10.81 ആ​ക്കി തി​രു​ത്തി​യാ​ണ് അ​തു​ല്‍ റി​ക്കാ​ര്‍​ഡു​മാ​യി സ്വ​ര്‍​ണ​ത്തി​ലേ​ക്ക് ഫി​നി​ഷ് ചെ​യ്ത​ത്.

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡ് അ​തു​ല്‍ ത​ക​ര്‍​ത്ത​പ്പോ​ള്‍ ഇ​ത് നേ​രി​ല്‍ കാ​ണാ​നാ​യി നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് ഉ​ട​മ​യാ​യ രാം​കു​മാ​റും ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ സ്റ്റേഡി​യ​ത്തി​ലെ​ത്തി​യി​രു​ന്നു. ത​ന്‍റെ റി​ക്കാ​ര്‍​ഡ് പ​ഴ​ങ്ക​ഥ​യാ​ക്കി മാ​റ്റി​യ അ​തു​ലി​നു സ്‌​നേ​ഹ​ചും​ബ​ന​വും പാ​രി​തോ​ഷി​ക​വും ന​ൽകി​യാ​ണ് രാം​കു​മാ​ര്‍ സ്റ്റേഡി​യം വി​ട്ട​ത്.

38 വർഷം പഴക്കമുള്ള റിക്കാർഡ്

സ​ബ്ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ന് അ​ര്‍​ഹ​യാ​യ ദേ​വ​പ്രി​യ തി​രു​ത്തി​യ​ത് 38 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ര്‍​ഡാ​ണ്. 1987-ല്‍ ​ക​ണ്ണൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ലെ സി​ന്ധു മാ​ത്യു സ്ഥാ​പി​ച്ച 12.70 സെ​ക്ക​ന്‍​ഡ് സ​മ​യം 12.45 ആ​യിയാ​ണ് ദേ​വ​പ്രി​യ സു​വ​ര്‍​ണ ഫി​നി​ഷിം​ഗ് ന​ട​ത്തി​യ​ത്. റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​നി​ട​യി​ലും ഒ​രു സ​ങ്ക​ടം ദേ​വ​പ്രി​യ​യ്ക്ക് മു​ന്നി​ലു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു വീ​ടി​നാ​യു​ള്ള കാ​ത്തി​രി​പ്പ്.

ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന മീ​റ്റി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ വീ​ടു നി​ര്‍​മി​ച്ചു ന​ൽകാ​മെ​ന്ന വാ​ഗ്ദാ​നം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ആ​ഗ്ര​ഹം ഇ​പ്പോ​ഴും സ​ഫ​ല​മാ​യി​ല്ല. ഇ​ക്കു​റി റി​ക്കാ​ര്‍​ഡ് നേ​ട്ട​വു​മാ​യി നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ സ്വ​ന്തം വീ​ടെ​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു ദേ​വ​പ്രി​യ പ​റ​ഞ്ഞു. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ഷെ​ബു​വി​ന്‍റെ​യും ബി​സ്മി​യു​ടെ​യും മ​ക​ളാ​ണ് ദേ​വ​പ്രി​യ.

വേഗക്കാർ ഇവർ

മീ​റ്റി​ലെ വേ​ഗ​താ​ര​ങ്ങ​ളെ നി​ര്‍​ണ​യി​ച്ച സീ​നി​യ​ര്‍ വി​ഭാ​ഗം 100 മീ​റ്റ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ജെ. നി​വേ​ദ് കൃ​ഷ്ണ​യും പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ആ​ദി​ത്യ അ​ജി​യും സ്വ​ര്‍​ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. പാ​ല​ക്കാ​ട് ചി​റ്റൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​നി​വേ​ദ് കൃ​ഷ്ണ 10.79 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് വേ​ഗ​താ​ര​മാ​യ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്‌​കൂ​ളി​ലെ ആ​ദി​ത്യ അ​ജി 12.11 സെ​ക്ക​ന്‍​ഡി​ല്‍ ഫിനിഷിംഗ്‍ ലൈ​ന്‍ മ​റി​ക​ട​ന്ന് പെ​ണ്‍​കു​ട്ടി​ക​ളി​ലെ വേ​ഗ​താ​ര​മാ​യി.
സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ തി​രു​നാ​വാ​യ നാ​വ​മു​കു​ന്ദ​യി​ലെ സി.​കെ. ഫ​സ​ല്‍ ഹ​ക്ക് (10.88) വെ​ള്ളി​യും ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ വി. ​അ​ഭി​ഷേ​ക് വെ​ങ്ക​ലും നേ​ടി.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ ജ്യോ​തി ഉ​പാ​ധ്യാ​യ 12.26 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത് വെ​ള്ളി നേ​ട്ട​ത്തി​നും തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലെ അ​ന​ന്ന്യ​ സു​രേ​ഷ് (12.42 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല​വും നേ​ടി.

പുല്ലൂരാംപറയ്ക്ക് ഡബിൾ

ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ട്ട​യം മു​രി​ക്കു​വ​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ ശ്രീ​ഹ​രി സി. ​ബി​നു( 11.00 സെ​ക്ക​ന്‍​ഡ്) വെ​ള്ളി​യും കു​ന്നം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ ജി​യോ ഐ​സ​ക്ക് സെ​ബാ​സ്റ്റ്യ​ന്‍ (11.16 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല​വും നേ​ടി.


ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ കോ​ഴി​ക്കോ​ട് പു​ല്ലൂ​രം​പാ​റ എ​ച്ച്എ​സി​ലെ ദേ​വ​ന​ന്ദ വി. ​ബി​ജു (12.45 സെ​ക്ക​ന്‍​ഡ് ) സ്വ​ര്‍​ണ​വും തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജാ സ്‌​കൂ​ളി​ലെ എ.​ന​ന്ദ​ന (12.46 സെ​ക്ക​ന്‍​ഡ്)​വെ​ള്ളി​യും സാ​യ് ത​ല​ശേ​രി​യി​ലെ ടി.​പി.മി​ഥു​ന ( 12.52 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

സ​ബ് ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പു​ല്ലൂ​രം​പാ​റ​യു​ടെ സ​ഞ്ജ​യ് (11.97 സെ​ക്ക​ന്‍​ഡ്) സ്വ​ര്‍​ണ​വും യു​എ​ഇ​യി​ലെ ശി​വാ​നി​ക് ജോ​ഷ്വാ (12.17) വെ​ള്ളി​യും തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ​യി​ലെ നീ​ര​ജ് (12.17) വെ​ങ്ക​ല​വും നേ​ടി.​

സ​ബ് ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പാ​ല​ക്കാ​ട് ബി​ഇ​എം​എ​ച്ച്എ​സ്എ​സി​ലെ എ​സ്. അ​ന്‍​വി ( 12.79 സെ​ക്ക​ന്‍​ഡ്) വെ​ള്ളി​യും തൃ​ശൂ​ര്‍ ചേ​ലാ​ട​ന്‍ സി​റി​യ​ന്‍ സ്‌​കൂ​ളി​ലെ അ​ഭി​ന​ന്ദ​നാ രാ​ജേ​ഷ്(13.48 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ല​വും സ്വന്തമാക്കി.

K-Rail Survey

Tags : State School Meet 100m sprint

Recent News

Up