അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​ന​ത്തി​നു തു​ട​ക്കമായി
Saturday, October 26, 2024 3:43 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി ന​യി​ക്കു​ന്ന ധ്യാ​നം ആ​രം​ഭി​ച്ചു. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ധ്യാ​നം തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലാ​ക്‌​റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഇ​തേ സ​മ​യ​ത്തു ആ​ത്മീ​യം എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​ന​വും ആ​രം​ഭി​ച്ചു.


ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ രാ​ത്രി 7.30 വ​രെ​യും തി​ങ്ക​ളാ​ഴ്ച 11.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യു​മാ​ണ് ധ്യാ​നം. കു​ട്ടി​ക​ൾ​ക്ക് മൂ​ന്ന്‌ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​നം.

നാ​ല് മു​ത​ൽ ആ​റു വ​രെ ക്ലാ​സു​കാ​ർ​ക്കും ഏ​ഴ് മു​ത​ൽ പ​ത്തു വ​രെ ഉ​ള്ള​വ​ർ​ക്കും 11, 12 വ​രെ ക്ലാ​സു​കാ​ർ​ക്കും വെ​വ്വേ​റെ​യാ​ണ് ധ്യാ​നം ന​ട​ക്കു​ക.

ധ​നീ​ഷ്, ആ​ൻ മേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് കു​ട്ടി​ക​ളു​ടെ ധ്യാ​നം ന​യി​ക്കു​ന്ന​ത്.