മ്യൂ​ണി​ക്കി​ല്‍ കെ.​എ​സ്. ചി​ത്ര​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സം​ഗീ​തോ​ത്സ​വം 26ന്
Tuesday, October 22, 2024 12:23 PM IST
ജോസ് കുമ്പിളുവേലില്‍
മ്യൂ​ണി​ക്ക്: മ്യൂ​ണി​ക്കി​ല്‍ സം​ഗീ​ത വ​സ​ന്ത​ത്തി​ന്‍റെ കേ​ളീ​കൊ​ട്ടു​യ​രാ​ന്‍ ഇ​നി ഏ​താ​നും നാ​ളു​ക​ള്‍ കൂ​ടി​മാ​ത്രം. പ്ര​മു​ഖ ഗാ​യ​ക​രാ​യ പ​ത്മ​ഭൂ​ഷ​ന്‍ കെ. ​എ​സ്. ചി​ത്ര, എ​സ്.​പി.​ബി. ച​ര​ണ്‍, മ​ധു ബാ​ല​കൃ​ഷ്ണ​ന്‍, നി​ഷാ​ദ്, അ​നാ​മി​ക തു​ട​ങ്ങി​യ​വ​ർ ഒ​രു​മി​ക്കു​ന്ന സം​ഗീ​ത​നി​ശ ശ​നി​യാ​ഴ്ച (ഒ​ക്ടോ​ബ​ര്‍ 26) വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​യ്ക്കും.

മ്യൂ​ണി​ക്കി​ലെ പ്ര​ശ്ത​മാ​യ ഒ​ളി​മ്പി​യ പാ​ര്‍​ക്കി​ലെ ക്ലീ​ൻ ഒ​ളി​മ്പി​യ​ഹാ​ലെ​യി​ലാ​ണ് സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ന്ന​ത്. ബ​വേ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ മ്യൂ​ണി​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ സം​ഗീ​ത പ​രി​പാ​ടി​യാ​ണ് ടൈം​ലെ​സ്.

സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ജ​ര്‍​മ​നി​യി​ലെ മ​ല​യാ​ളി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ പ്രി​യ പാ​ട്ടു​കാ​രെ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​ര​വും അ​വ​രു​മൊ​ത്ത് ഡി​ന്ന​ര്‍ ക​ഴി​ക്കു​വാ​ന​ള്ള അ​വ​സ​രം ടൈം​ലെ​സ് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


വി​വ​ര​ങ്ങ​ള്‍​ക്ക് ഐ​എ​ൻ​ഡി​ഇ ഇ​വ​ന്‍റ്സ് എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലോ +491736818499 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.

കെ.​എ​സ്. ചി​ത്ര​യും മ​ധു ബാ​ല​കൃ​ഷ​ണ​നും ര​ണ്ടാം ത​വ​ണ​യാ​ണ് ജ​ര്‍​മ​നി​യി​ല്‍ സ്റ്റേ​ജ് ഷോ​യ്ക്കാ​യി എ​ത്തു​ന്ന​ത്. ജ​ര്‍​മ​നി​യി​ല്‍ ഇ​രു​വ​ർ​ക്കും ആ​ദ്യ​മാ​യി സ്റ്റേ​ജ് പ്രോ​ഗ്രാം ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ പ്ര​സി​ഡ​ന്‍റാ​യ കൊ​ളോ​ണി​ലെ കേ​ര​ള പീ​പ്പി​ള്‍​സ് ആ​ര്‍​ട്സ് ക്ല​ബ് (കെ​പി​എ​സി) ജ​ര്‍​മ​നി​യാ​ണ്.

2005 മേ​യ് ഒ​ന്പ​തി​ന് കൊ​ളോ​ണി​ലാ​യി​രു​ന്നു പ​രി​പാ​ടി. അ​ന്ന് ഇ​വ​ര്‍​ക്കൊ​പ്പം പ്ര​ശ​സ്ത ഗാ​യ​ക​ന്‍ അ​ഫ്സ​ലും ഉ​ണ്ടാ​യി​രു​ന്നു.