ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍​ശ​നം ബ്രൂ​ള്‍ സി​റ്റി ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു
Friday, October 25, 2024 5:05 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍​ശ​നം ബ്രൂ​ള്‍ സി​റ്റി ഗാ​ല​റി​യി​ല്‍ ആ​രം​ഭി​ച്ചു. സി​റ്റി റോ​ബ​ര്‍​ട്ട് സാ​സ് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി, ട്ര​ഷ​റ​ര്‍ ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍, ദ​ര്‍​ശ​ന തി​യ​റ്റേ​ഴ​സ് മാ​നേ​ജ​ര്‍ ഗ്ലെ​ന്‍​സ​ന്‍ മൂ​ത്തേ​ട​ന്‍, ജോ​യി മാ​ണി​ക്ക​ത്ത്, ഫ്രീ​ലാ​ന്‍​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ജോ​ണ്‍ മാ​ത്യു, ബ്രൂ​ള്‍ സി​റ്റി ക​ള്‍​ച്ച​റ​ല്‍ വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗി​ന്‍റെ ഫ്രീ​റി​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​ന്‍റെ നാ​ലാ​മ​ത്തെ ചി​ത്ര​ക​ലാ പ്ര​ദ​ര്‍​ശ​ന​മാ​ണി​ത്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം. 28ന് ​പ്ര​ദ​ര്‍​ശ​നം സ​മാ​പി​ക്കും.

കൊ​ളോ​ണ്‍ കാ​രി​ത്താ​സി​ല്‍ നി​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന എ​ന്‍റെ ലോ​കം (നി​വി​ല്‍ ന​മ്മു​ടെ ലോ​കം) ലി​റ്റ​റേ​ച്ച​ര്‍ മാ​സി​ക​യു​ടെ മു​ഖ​ചി​ത്ര​ത്തി​ന് ഇ​രു​പ​ത് വ​ര്‍​ഷ​ക്കാ​ലം നി​റ​ക്കൂ​ട്ട് ചാ​ര്‍​ത്തി​യ​ത് ജ​സ്റ്റി​നാ​യി​രു​ന്നു.




കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം, ദ​ര്‍​ശ​ന തി​യ​റ്റേ​ഴ്സ് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലു​ഡ്വി​ഗ് പ്രേ​ഗ​റി​ന്‍റെ സി​ത്താ​ര്‍ സം​ഗീ​തം ഉ​ണ്ടാ​യി​രു​ന്നു. ജ​സ്റ്റി​ൻ പ​ന​യ്ക്ക​ലി​നു വേ​ണ്ടി കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി ന​ന്ദി പ​റ​ഞ്ഞു.

യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത​നാ​യ ചി​ത്ര​കാ​ര​ന്‍ മാ​ക്സ് ഏ​ണ​സ്റ്റി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ബ്രൂ​ളി​ല്‍ ക​ഴി​ഞ്ഞ 43 വ​ര്‍​ഷ​മാ​യി കു​ടും​ബ​സ​മേ​തം (ഭാ​ര്യ എ​ലി​സ​ബ​ത്ത്, മ​ക​ള്‍ ജാ​സ്മി​ന്‍, മ​ക​ന്‍ ജെ​ന്‍​സ്) താ​മ​സി​ക്കു​ന്ന ജ​സ്റ്റി​ൻ എ​റ​ണാ​കു​ളം കു​മ്പ​ള​ങ്ങി സ്വ​ദേ​ശി​യാ​ണ്.