ജോ​സ് കു​മ്പി​ളു​വേ​ലി​ക്ക് ഒ​രു​മ​യു​ടെ മാ​ധ്യ​മ​രം​ഗ​ത്തെ ശ്രേ​ഷ്ഠ പു​ര​സ്കാ​രം
Monday, October 21, 2024 11:59 AM IST
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ്റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ ഡൂ​യി​സ്ബു​ര്‍​ഗ് ന​ഗ​ര​ത്തി​ല്‍ കു​ടി​യേ​റി​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഒ​രു​മ" അ​സോ​സി​യേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മാ​ധ്യ​മ​രം​ഗ​ത്തെ ശ്രേ​ഷ്ഠ പു​ര​സ്കാ​രം പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍ മു​ഖ്യ​പ​ത്രാ​ധി​പ​രും ജ​ര്‍​മ​നി​യി​ലെ സ​മൂ​ഹ്യ​സം​ഘ​ട​നാ പ്ര​വ​ത്ത​ന​ത്തി​ല്‍ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ക്ക് ല​ഭി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​ദീ​പി​ല്‍ നി​ന്നും ജോ​സ് കു​മ്പി​ളു​വേ​ലി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഡൂ​യീ​സ്ബു​ര്‍​ഗ് വാ​ല്‍​സും അ​ല്‍​ഡെ​ന്‍റാ​ഡെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ ഹാ​ളി​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ വേ​ള​യി​ലാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

ച​ട​ങ്ങി​ല്‍ നാ​ട​ക​കൃ​ത്തും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ന്‍റ​ണി പാ​ല​ത്തി​ങ്ക​ല്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. എ.​എ​സ്. സു​ദീ​പ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​സ് കു​മ്പി​ളു​വേ​ലി​യെ ഗോ​പീ​കൃ​ഷ്ണ​ന്‍ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​സ്കു​ട്ടി സ​ന​ല്‍ ന​ന്ദി പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ 24 വ​ര്‍​ഷ​മാ​യി ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ രം​ഗ​ത്ത് ത​ന​താ​യ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​രാ​പ​ത്ര​ങ്ങ​ളി​ലും ചാ​ന​ലു​ക​ളി​ലും ഫ്രീ​ലാ​ന്‍​സ​റും സം​ഗീ​ത​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന ഒ​രു ഗാ​ന​ര​ച​യി​താ​വു​മാ​ണ്. നാ​ലാം ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​മാ​ണ്.

ജ​ര്‍​മ​നി​യി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ ഹൈ​ഡ​ല്‍​ബ​ര്‍​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള ജ​ര്‍​മ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ 2007ലെ ​യൂ​റോ​പ്പി​ലെ മി​ക​ച്ച പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​ള്ള പു​ര​സ്കാ​ര​വും ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന രം​ഗ​ത്ത് അ​തു​ല്യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ​തി​ന് കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക​യു​ടെ 2023 ലെ ​പു​ര​സ്കാ​ര​വും മു​മ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്.