ഡ​ബ്ലി​നി​ൽ മ​ല​യാ​ളം ക്ലാ​സ് ആ​രം​ഭി​ച്ചു
Saturday, October 19, 2024 10:20 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ് പാ​രി​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ മ​ല​യാ​ളം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. എ​ല്ലാ ശ​നി​യാ​ഴ്ച്ച​യും വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ ഡ​ബ്ലി​ൻ സ്റ്റി​ല്ലോ​ർ​ഗ​ൻ സെ​ന്‍റ് ബ്രി​ജി​ത്‌​സ് പാ​രി​ഷ് ഹാ​ളി​ലാ​ണ് ക്ലാ​സ്.

മ​ല​യാ​ളം മി​ഷ​ൻ ട്രെ​യി​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. മാ​തൃ​ഭാ​ഷ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ക്ലാ​സി​ൽ ചേ​രാ​വു​ന്ന​താ​ണ്. നി​ല​വി​ൽ നാ​ല് കോ​ഴ്‌​സു​ക​ളാ​ണ് മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന​ത്.


മ​ല​യാ​ളം മി​ഷ​ന്‍റെ പ്രാ​ഥ​മി​ക കോ​ഴ്സാ​ണ് ക​ണി​ക്കൊ​ന്ന. ആ​റ് വ​യ​സ് പൂ​ർ​ത്തി​യാ​യ ആ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​നു (ര​ണ്ട് വ​ർ​ഷം) ചേ​രാം. തു​ട​ർ​ന്ന് ഡി​പ്ലോ​മ (ര​ണ്ട് വ​ർ​ഷം), ഹ​യ​ർ ഡി​പ്ലോ​മ (മൂ​ന്ന് വ​ർ​ഷം), സീ​നി​യ​ർ ഹ​യ​ർ ഡി​പ്ലോ​മ (മൂ​ന്ന് വ​ർ​ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ഴ്സു​ക​ൾ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌: അ​നീ​ഷ് വി. ​ചെ​റി​യാ​ൻ - 089 260 6282, സി​ബി സെ​ബാ​സ്റ്റ്യ​ന്‍ - 0894488895.