യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള: ഫെ​ർ​ണാ​ണ്ട​സ് വ​ർ​ഗീ​സും റാ​ണി ബി​ൽ​ബി​യും ജേ​താ​ക്ക​ൾ
Saturday, October 19, 2024 3:36 PM IST
അ​ല​ക്സ് വ​ർ​ഗീ​സ്
ചെ​ൽ​ട​ൺ​ഹാം: യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ൽ കീ​ത്ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ഫെ​ർ​ണാ​ണ്ട​സ് വ​ർ​ഗീ​സും ന​ഗ​ർ നാ​മ​നി​ർ​ദേ​ശ​ക മ​ത്സ​ര​ത്തി​ൽ ഹെ​റി​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ റാ​ണി ബി​ൽ​ബി​യും ജേ​താ​ക്ക​ളാ​യി.

യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ന​ഗ​ർ നാ​മ​നി​ർ​ദേ​ശ​ക മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. നി​ര​വ​ധി പേ​രു​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ മാ​തൃ​വാ​ത്സ​ല്യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യ അ​ഭി​നേ​ത്രി ക​വി​യൂ​ർ പൊ​ന്ന​മ്മ​യ്ക്ക് യു​ക്മ ന​ൽ​കു​ന്ന ആ​ദ​ര​മാ​യി ക​ലാ​മേ​ള ന​ഗ​റി​ന് "ക​വി​യൂ​ർ പൊ​ന്ന​മ്മ ന​ഗ​ർ' എ​ന്ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ തീ​രു​മാ​നിച്ചതായി പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു.

ക​ലാ​മേ​ള ലോ​ഗോ മ​ത്സ​ര​ത്തി​ൽ കീ​ത്ത്‌​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​മു​ള്ള ഫെ​ർ​ണാ​ണ്ട​സ് വ​ർ​ഗീ​സ് ആ​ണ് വി​ജ​യി​യാ​യ​ത്. നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ലോ​ഗോ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഡി​സൈ​നു​ക​ളി​ൽ നി​ന്നാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ർ​ണാ​ണ്ട​സ് ത​യാ​റാ​ക്കി​യ ലോ​ഗോ ആ​ശ​യ​പ​ര​മാ​യും സാ​ങ്കേ​തി​ക​മാ​യും ഏ​റെ മി​ക​ച്ച​തെ​ന്ന് ജ​ഡ്ജിം​ഗ് പാ​ന​ൽ വി​ല​യി​രു​ത്തി​യ​താ​യി മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കൊ​ണ്ട് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു.

ക​ലാ​മേ​ള ന​ഗ​ർ നാ​മ​നി​ർ​ദേ​ശ​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ റാ​ണി ബി​ൽ​ബി​ക്ക് ഫ​ല​ക​വും ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ഫെ​ർ​ണാ​ണ്ട​സ് വ​ർ​ഗീ​സി​ന് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​വം​ബ​ർ ര​ണ്ടി​ന് ചെ​ൽ​ട​ൺ​ഹാ​മി​ലെ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് സ​മ്മാ​നി​ക്കു​ന്ന​താ​ണ്.


യു​ക്മ പ​തി​ന​ഞ്ചാം വ​ർ​ഷ​ത്തി​ലെ​ത്തി ക്രി​സ്റ്റ​ൽ ഇ​യ​ർ ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന കൂ​ടി​യാ​യ യു​ക്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ മാ​മാ​ങ്കം ന​വം​ബ​ർ ര​ണ്ടി​ന് ചെ​ൽ​ട​ൺ​ഹാ​മി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്.

ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്‌ യു​ക്‌​മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ആ​ണ്. ഗ്ലോ​സ്റ്റ​ർ​ഷ​യ​റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ചെ​ൽ​ട​ൺ​ഹാ​മി​ലാ​ണ് ഇ​ക്കു​റി​യും യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ അ​ര​ങ്ങു​ണ​രു​ന്ന​ത്.

കു​തി​ര​യോ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്കും ഫെ​സ്റ്റി​വ​ലു​ക​ൾ​ക്കും പേ​രു​കേ​ട്ട ചെ​ൽ​ട​ൺ​ഹാ​മി​ലേ​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും യു​ക്മ പ്ര​വ​ർ​ത്ത​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ക​ലാ​മേ​ള ദേ​ശീ​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ്‌, ദേ​ശീ​യ സ​മി​തി അം​ഗം ടി​റ്റോ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.