ബോം​ബ് ഭീ​ഷ​ണി: ഡ​ൽ​ഹി - ല​ണ്ട​ൻ വി​മാ​നം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഇ​റ​ക്കി
Saturday, October 19, 2024 12:49 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​സ്താ​ര വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഇ​റ​ക്കി. ഇ​ന്നു പു​ല​ർ​ച്ചെ 12.40 നാ​ണ് ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വി​മാ​നം ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്ര പു​ന​രാ​രം​ഭി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ 15 വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് സ​മാ​ന​മാ​യ ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യ​ത്.

ഭീ​ഷ​ണി സ​ന്ദേ​ശം പോ​സ്റ്റ് ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഐ​പി വി​ലാ​സ​ങ്ങ​ളി​ൽ ചി​ല​ത് ല​ണ്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.


ഒ​ക്‌​ടോ​ബ​ർ 14ന് ​മും​ബൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന മൂ​ന്ന് വി​മാ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ഭീ​ഷ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഛത്തീ​സ്ഗ​ഡി​ൽ​നി​ന്നു​ള്ള 17 കാ​ര​നെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ൾ ത​ട​യാ​ൻ കു​റ്റ​വാ​ളി​ക​ളെ നോ ​ഫ്ലൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.