ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി 26ന്‌
Wednesday, October 23, 2024 9:58 AM IST
പൂ​ള്‍: ആ​ലാ​പ​ന വൈ​ഭ​വ​ത്തി​ന്‍റെയും നൃ​ത്ത ചാ​രു​ത​യു​ടെ​യും വി​സ്‌​മ​യ​ക്കാ​ഴ്‌​ച​ക​ളു​മാ​യി നീ​ലാം​ബ​രി നാ​ലാം സീ​സ​ണ്‍ എ​ത്തു​ക​യാ​യി. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഡ്രാ​മ ഫെ​സ്റ്റി​വ​ലു​ക​ളും ഇ​വ​ന്‍റു​ക​ളും ന​ട​ക്കാ​റു​ള്ള പൂ​ള്‍ ലൈ​റ്റ്‌ ഹൗ​സി​ല്‍ ഈ ​മാ​സം 26നാ​ണ്‌ നീ​ലാം​ബ​രി അ​ര​ങ്ങേ​റു​ന്ന​ത്‌.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നീ​ലാം​ബ​രി​യി​ലു​ണ്ടാ​യ വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം പ​രി​ഗ​ണി​ച്ചാ​ണ്‌ കൂ​ടു​ത​ല്‍ ഇ​രി​പ്പി​ട​ങ്ങ​ളും അ​ത്യാ​ധു​നി​ക ശ​ബ്ദ - വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ലൈ​റ്റ്‌ ഹൗ​സ്‌ ഇ​ക്കു​റി നീ​ലാം​ബ​രി വേ​ദി​യാ​ക്കു​ന്ന​തെ​ന്ന്‌ സംഘാടകർ അ​റി​യി​ച്ചു.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്‌​ക്രീ​നിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​മ്പ​തി​ല​ധി​കം ഗാ​യ​ക​രാ​ണ്‌ പാ​ട്ട​ഴ​കി​ന്‍റെ സ്വ​ര​ല​യ വി​ന്യാ​സം തീ​ര്‍​ക്കു​ക. ഇ​തി​നു പു​റ​മേ മെ​യ്‌ വ​ഴ​ക്ക​ത്തിന്‍റെ പ​ക​ര്‍​ന്നാ​ട്ട​ങ്ങ​ളു​മാ​യി പ്ര​ശ​സ്‌​ത ന​ര്‍​ത്ത​ക​രും നീ​ലാം​ബ​രിയു‌ടെ ​മാ​റ്റു കൂ​ട്ടാ​നെ​ത്തു​ന്നു​ണ്ട്‌.




പു​തു​മു​ഖ​ഗാ​യ​ക​ര്‍​ക്കും കു​രു​ന്നു പ്ര​തി​ഭ​ക​ള്‍​ക്കും ഇ​ക്കു​റി കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ പ​രി​പാ​ടി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ മ​നോ​ജ്‌ മാ​ത്രാ​ട​ന്‍ പ​റ​ഞ്ഞു. യു​കെ​യി​ലെ സ്റ്റേ​ജ്‌ ഷോ​ക​ളി​ല്‍ സ്ഥി​രം സാ​ന്നി​ധ്യ​മാ​യ പ്ര​ശ​സ്‌​ത ഗാ​യ​ക​രും പ​ങ്കെ​ടു​ക്കും.

ത​നിനാ​ട​ന്‍ കേ​ര​ള സ്‌​റ്റൈ​ല്‍ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫു​ഡ്‌ കൗ​ണ്ട​റും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്‌. 2021ല്‍ ​ഗി​രീ​ഷ്‌ പു​ത്ത​ഞ്ചേ​രി നൈ​റ്റ്‌ എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച സം​ഗീ​ത വി​രു​ന്നി​ന്‌ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തോ​ടെ​യാ​ണ്‌ നീ​ലാം​ബ​രി എ​ന്ന പേ​രി​ല്‍ തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്‌. ഉ​ച്ച​യ്‌​ക്ക്‌ ര​ണ്ടിനാ​ണ്‌ പരിപാടി ആ​രം​ഭി​ക്കു​ക.